May 9, 2026

വില്ലേജ് ഓഫീസറുടെ അനാസ്ഥ-ആദിവാസിക്കുട്ടികള്‍ക്ക് പരീക്ഷ എഴുതാനായില്ലെന്ന്.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി;യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കാനായി നേറ്റിവറ്റി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യമുണ്ടായതായി വിദ്യാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.തിരുനെല്ലി വില്ലേജ് ഓഫീസര്‍ക്കെതിരെയാണ് കൈതവള്ളിക്കുന്ന് കോളനിയിലെ കെ എം ദേവന്‍,സന്ധ്യരാജു,കുനിയില്‍ കുന്ന് കോളനിയിലെ എം മുത്തുമണി എന്നിവർ  പരാതിയുമായി രംഗത്തെത്തിയത്.കോഴിക്കോട്  സര്‍വ്വകലാശാലയില്‍ ബി എ സോഷ്യോളജി രജിസ്റ്റര്‍ ചെയത് നളന്ദ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണിവര്‍.ഒക്ടോബര്‍ 28 നാണ് ഇവര്‍ വില്ലേജില്‍ സര്‍ട്ടിഫിക്കറ്റിനായ അപേക്ഷ നല്‍കിയത്.എസ്എസ്എല്‍സി ബുക്ക്,റേഷന്‍കാര്ഡ്,ആധാര്‍ കാര്ഡ് തുടങ്ങിയവയെല്ലാം നല്‍കിയിട്ടും ജനനസര്‍ട്ടിഫിക്കറ്റ് വേണമെന്ന് വാശിപിടിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്.മാനന്തവാടി തഹസില്‍ദാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്  ഈ മാസം 22 ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.എന്നാല്‍ യൂൂണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ 30 ന് പരീക്ഷാഫീസിനൊപ്പം സര്‍ട്ടിഫിക്കറ്റ് നല്‍കാനാവാത്തതിനാല്‍ ഈ വര്‍ഷം പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിയിച്ചതായും സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ പെര്‍മിഷനായി കാത്തിരിക്കുകയാണെന്നും വിദ്യര്‍ത്ഥികളും കോളേജധ്യാപകരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വില്ലേജ് ആഫീസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്   വകുപ്പ് മന്ത്രക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *