September 25, 2026

ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ നഗരസഭയിലേക്ക് മര്‍ച്ച് നടത്തി

0
5md13.jpg
By ന്യൂസ് വയനാട് ബ്യൂറോ


 

മാനന്തവാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി മാനന്തവാടി നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ട്രാഫിക് അഡൈ്വസറി തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുക, മാനന്തവാടി ടൗണില്‍ ഹൈക്കോടതി ഉത്തരവ് മുഖേന പുതിയ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനെതിരേ മുന്‍സിപ്പാലിറ്റി കക്ഷി ചേരുക, പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) എരിയ സെക്രട്ടറി ബാബു ഷജില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.വി. അജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം. രജീഷ്, സി.പി. മുഹമ്മദാലി, കെ.ടി. വിനു, കെ. സൂരജ്, പി.യു. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *