കാമുകനൊപ്പം പോകാൻ രണ്ടു മക്കളെ ഉപേക്ഷിച്ച യുവതി ഒടുവിൽ പൊലീസ് പിടിയിലായി
കൽപ്പറ്റ: രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. മുട്ടിൽ പഞ്ചായത്തിലെ ഒരു സർക്കാർ സ്കൂളിലെ താത്കാലിക അധ്യാപികയായ യുവതി നാലരയും ഒന്നരയും വയസുള്ള രണ്ട് മക്കളുടെ അമ്മയാണ്. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ബത്തേരിയിൽ ആണ് താമസിച്ച് വന്നിരുന്നത്. യുവതിയുടെ പിതാവിൻറെ പരാതിയെതുടർന്ന് ഇന്ന് കമ്പളക്കാട് പോലീസ് ഇൻസ്പെക്ടർ രാംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാമുകനെതിരെ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. ഐപിസി 317, 109 വകുപ്പുകളാണ് ഇവർക്കെതിരെയുള്ള കേസിൽ ചേർത്തിരിക്കുന്നത്.





Leave a Reply