പ്രളയബാധിതരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ പത്തിന് എഫ് ആർ എഫ് ധർണ്ണ ,
കമ്പളക്കാട്:
പ്രളയബാധിതരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ ഉദ്യോഗസ്ഥ കൂട്ടായ്മയെക്കതിരെ ഈ മാസം പത്താം തിയ്യതി 10 മണിക്ക് പനമരം വില്ലേജോഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തുമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലാ കമ്മറ്റി കബളക്കാട് പ്രസ് ഫോറത്തിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലുണ്ടായ പ്രളയക്കെടുതിയുടെ ഭീകര പശ്ചാത്തലം നേരിൽ കണ്ടവരാണ് വില്ലേജോഫീസർമാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ .എന്നിട്ടും ധനകാര്യ സ്ഥാപനങ്ങൾക്കു വേണ്ടി റിക്കവറി നോട്ടീസുമായി പാവപ്പെട്ട കർഷക കുംടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നത് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ഇതിനു മുന്നോടിയായി താക്കീതെന്ന നിലയിൽ മാത്രമാണ് പത്താം തിയതി പനമരം വില്ലേജോഫീസിനു മുന്നിൽ കർഷകർ 'ധർണ്ണാ സമരം നടത്തുന്ന തെന്നും ഭാരവാഹികൾ പറഞ്ഞു.എൻ.ജെ.ചാക്കോ, അപ്പച്ചൻ ചീങ്കല്ല്, ടി.ഇബ്രാഹിം ,ജോയ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply