April 19, 2026

രാജന്റെ ആത്മഹത്യ :ബാങ്ക് മാനേജരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എഡ്യുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ

0
IMG-20200308-WA0184.jpg
By ന്യൂസ് വയനാട് ബ്യൂറോ
പയ്യംമ്പള്ളി കാടംകൊല്ലി മങ്ങംപറ രാജന്റെ ആത്മഹത്യ ബാങ്ക് മാനേജരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എഡ്യുകേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ.അസോസിയേഷൻ ജില്ലാ നേതാക്കൾ ഇന്ന് രാജന്റെ വീടിലെത്തി കുടുംബാഗങ്ങളെ കണ്ടു. ബാങ്കുകളുടെ ഇത്തരം നടപടിക്കെതിരെ സമരം ശക്തമാക്കുമെന്നും അസോസിയേഷൻ
രാജൻ മകളുടെ പേരിൽ പയ്യംമ്പള്ളി കാനറ ബാങ്കിൽ നിന്നും 2011ൽ 2 ലക്ഷത്തി 64000 രൂപ വിദ്യഭ്യാസ വായ്പ എടുത്തിരുന്നു.പഠനം കഴിഞ്ഞ മകൾക്ക് ജോലി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് കഴിഞ്ഞ ദിവസം രാജന് ജപ്തി നോട്ടീസ് അയച്ചതായി ഭാര്യയും ബന്ധുകളും പറയുന്നു.അന്ന് മുതൽ മാനസിക പ്രയാസത്തിലായ രാജൻ കഴിഞ്ഞ ദിവസം വീടിന് സമീപം തൂങ്ങി മരിക്കുകയും ചെയ്‌തു. ജപ്തി നോട്ടീസ് മാത്രമല്ല ബാങ്ക് മാനേജർ നിരന്തരം വായ്പ തിരിച്ചടക്കാൻ രാജനെ വിളിച്ച് ഭീഷണിപെടുത്തുകയും ചെയ്തതായി ബന്ധുകളും അയൽവാസികളും പറഞ്ഞതായും എഡ്യുകേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി. അത് കൊണ്ട് തന്നെ ബാങ്ക് മാനേജരുടെ പേരിൽ കൊലകുറ്റത്തിന് കേസ് എടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
     ബാങ്കുകളുടെ ഇത്തരം നടപടിക്കെതി സമരം ശക്തമാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. അസോസിയേഷൻ നേതാക്കളായ റ്റി.ടി.മാത്യു, ശ്രീധരൻ ഇരുപുത്ര, എം.വി.പ്രഭാകരൻ, ഫ്രാൻസീസ് പുന്നോലിൽ, എസ്.ജി.ബാലകഷ്ണൻ, ഇ.ഐ.ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജന്റെ വീട്ടിലെത്തിയത്.സംഭവത്തിൽ പ്രതിഷേധിച്ച് ഹരിതസേന നാളെ പയ്യംമ്പള്ളി കാനറ ബാങ്കിന് മുൻപിൽ ധർണ്ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *