ഓഫീസറില്ലാതെ മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസ്:സബ് രജിട്രാറെ നിയമിക്കണമെന്ന് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന്
മാനന്തവാടി: മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സബ് രജിട്രാറെ ഉടന്‍ നിയമിക്കണമെന്ന് ഓള് കേരളാ ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന് മാനന്തവാടി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ ആധാരങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സബ് രജിസ്ട്രാര്‍ ഇല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. നിലവിലെ സബ് രജിസ്ട്രാര്‍ അവധിയിലാണ്. 2019 ജനുവരി മുതല്‍ ഹെഡ് ക്ലര്‍ക്കാണ് സബ് രജിസ്ട്രാറുടെ ചാര്‍ജ് വഹിക്കുന്നത്. ഇദ്ദേഹം ഈ മാസം വിരമിക്കും. മാര്‍ച്ച് മാസം ആയതിനാല്‍ ആധാരങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി കരാര്‍ പത്രികകള്‍, കുടിക്കടങ്ങളും കോപ്പി അപേക്ഷകളും നിരവധിയുണ്ട്. കൂടാതെ അറുപതോളം ആധാരം എഴുത്ത് ലൈസന്‍സികളുടെ ക്ഷേമനിധി കാര്യങ്ങളും നോക്കണം. നിലവിലുള്ള യു.ഡി. ക്ലര്‍ക്ക് പ്രമോഷനായി സ്ഥലം മാറിപോയതിനാല്‍ പ്രതിസന്ധി വര്‍ധിച്ചു. നിലവിലുള്ള ഹെഡ് ക്ലര്‍ക്ക് തന്നെ വേണം ആധാരങ്ങള്‍ മുഴുവന്‍ രജിസ്റ്റര്‍ ചെയ്യാനും കുടിക്കടങ്ങള് ഒപ്പിടാനും. ഹെഡ് ക്ലര്‍ക്കിന്റെ ജോലികളും അദ്ദേഹം തന്നെ ചെയ്യണം. ഇത് കാരണം ഓഫീസ് പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം സബ് രജിസ്ട്രാറെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എ. വിപിന്‍ ചന്ദ്രന് അധ്യക്ഷത വഹിച്ചു. എ. രഘുനാഥ്, പി. പരമേശ്വരന്, എ.ആര്. പ്രദോഷ്, ടി.പി. കുഞ്ഞനന്തന്, വത്സ കളത്തില്‍, എം. മണിമാല തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply