June 14, 2026

വയനാട്ടിൽ ടൂറിസം മേഖലയിൽ കർശനനിയന്ത്രണം : മന്ത്രി എ കെ ശശീന്ദ്രൻ

0
IMG-20200314-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട്ടിൽ ടൂറിസം മേഖലയിൽ കർശന നിയന്ത്രണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ .കലക്ടറേറ്റിൽ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോച്ചിംഗ് സെൻററുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിപ്പിക്കരുത്.
 വയനാട്ടിൽ കുരങ്ങുപനി നിയന്ത്രണ വിധേയമായിട്ടുണ്ടന്നും മന്ത്രി  എ കെ ശശീന്ദ്രൻ പറഞ്ഞു.
 കർണാടകയിലെ കൽബുർഗിയിൽ നിന്നുള്ള
വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ  സംവിധാനം ഒരുക്കിയിട്ടുണ്ട്         . ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കെ എസ് ആർ ടി സി യുടെ നാല് ബസുകൾ ഇതിനായി സർവീസ് നടത്തും . ഉച്ചയോട് കൂടി ബാംഗ്ലൂരിൽ നിന്ന് ബസ്   പുറപ്പെടും .പ്രതിരോധ നടപടികളുടെ ഭാഗമായി  വയനാട്ടിൽ കുടുംബശ്രീ അടിയന്തിരമായി പതിനായിരം മാസ്കുകൾ നിർമ്മിച്ച് നൽകും .വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള, എംഎൽഎമാർ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി.  നസീമ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *