June 13, 2026

തിങ്കളാഴ്ച മുതൽ വയനാട്ടിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നത് രാവിലെ പത്തു മണി മുതൽ വൈകിട്ട് ആറുമണി വരെ മാത്രം.

0
By ന്യൂസ് വയനാട് ബ്യൂറോ
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിൽ തിങ്കളാഴ്ച മുതൽ വ്യാപാരസ്ഥാപനങ്ങൾ രാവിലെ പത്തു മണി മുതൽ വൈകിട്ട് ആറുമണി വരെ തുറന്നു പ്രവർത്തിക്കുന്ന തരത്തിൽ സമയം ക്രമീകരിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ അറിയിച്ചു. ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ഭാഗമായാണ് വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന്റെ സമയം ക്രമീകരിക്കുന്നതെന്നും  എല്ലാ വ്യാപാരികളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ, പച്ചക്കറിക്കടകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സമയ നിയന്ത്രണം തുടരുമെന്നും കെ കെ വാസുദേവൻ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *