September 27, 2026

മസ്ജിദുകളിൽ പൊതുജന പ്രവേശനം ഉണ്ടാവില്ല :മുസ്‌ലിം കോഢിനേഷൻ കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
.
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി താലൂക്കിലെ മുഴുവൻ മസ്ജിദുകളിലും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുന്നതാണെന്ന് താലൂക്ക് മുസ്‌ലിം കോഢിനേഷൻ കമ്മിറ്റി അറിയിച്ചു. പള്ളികളിൽ ബാങ്കും ഇഖാമത്തും നമസ്കാരവും അതാത് സമയങ്ങളിൽ പള്ളി ഇമാമുമാർ നിർവ്വഹിക്കും. വിശ്വാസികൾ നിലവിലെ അവസ്ഥയിൽ വീടുകളിൽ തന്നെ അരാധനകൾ നിർവ്വഹിക്കുകയാണ് വേണ്ടത്. മയ്യിത്ത് നിസ്കാരവും വീടുകളിൽ നിർവ്വഹിച്ച് ഖബർസ്ഥാനിലേക്ക് പോവുകയാണ് വേണ്ടത്.
 പരമാവധി വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
എല്ലാ മുസ്ലിം സംഘടനാ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. പി.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കക്കോടൻ, ഉമർ ഫൈസി, അബൂബക്കർ ഫൈസി, ഉമർദാരിമി, അസീസ് ഉസ്താദ് മാക്കുറ്റി, പി.പി അയ്യൂബ്,വി.ഉമ്മർ ഹാജി, വി.മുഹമ്മദ് ശരീഫ്, എ.ജി മുഹമ്മദ് ഫാറൂഖ്, അബ്ദുറഹ്മാൻ കൊളഗപ്പാറ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *