April 19, 2026

തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഭക്ഷണ പൊതികളുമായി ഫയർ സർവീസ് അസോസിയേഷൻ .

0
IMG-20200327-WA0205.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി വള്ളിയൂർക്കാവിനടുത്ത് ദിവസക്കൂലിക്ക് പണികൾ ചെയ്തു വരുന്ന തമിഴ് നാട് സ്വദേശികളായ സ്ത്രീകളടക്കമുള്ള  6 പേർ ഭക്ഷണ സാധനങ്ങൾക്കായി ബുദ്ധിമുട്ടുന്നതറിഞ്ഞ്, കേരള ഫയർ സർവീസ് അസോസിയേഷൻ  മാനന്തവാടി യൂണിറ്റ്  ഇടപെട്ട് അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവ വിതരണം ചെയ്തു. കൺവീനർ കെ. ബാലകൃഷ്ണൻ, പ്രസിഡൻറ് വി.എസ് തങ്കച്ചൻ, മേഖല ട്രഷറർ സി.യു പ്രവീൺ കുമാർ, കെ.സി. സന്തിൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *