April 18, 2026

എസ്.കെ.എസ്.എസ്.എഫ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാസ്‌ക് വിതരണം ചെയ്തു

0
skssf.JPG
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാസ്‌കുകള്‍ കൈമാറി. കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് പ്രസ് ക്ലബിന് 100 മാസ്‌കുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. ജില്ലയില്‍ വിവിധയിടങ്ങളിലായി 3500 മാസ്‌കുള്‍ ഇവര്‍ വിതരണം ചെയ്തിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫ് വിഖായ ആക്ടീവ് വിംഗ് ജില്ലാ ഭാരവാഹികളായ ഫൈസല്‍ മുട്ടില്‍, ജലീല്‍ പന്ത്രണ്ടാംപാലം എന്നിവര്‍ ചേര്‍ന്ന് പ്രസ് ക്ലബ് മുന്‍ ട്രഷറര്‍ എം ഷാജിക്ക് കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറര്‍ എ.പി അനീഷ്, വൈസ് പ്രസിഡന്റ് പി ജയേഷ്, ജോമോന്‍ ജോസഫ് സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *