June 14, 2026

മുത്തങ്ങയിൽ കുടുങ്ങിയ കുടുംബത്തിന് കേരളത്തിലേക്കും കർണാടകയിലേക്കും പ്രവേശന വിലക്ക്.

0
IMG-20200329-WA0292.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :മുത്തങ്ങയിൽ കുടുങ്ങിയ കുടുംബത്തിന് കേരളത്തിലേക്കും കർണാടകയിലേക്കും പ്രവേശന വിലക്ക്.

സർക്കാർ നിർദ്ദേശം ലംഘിച്ച് 

ബാംഗ്ലൂരുവില്‍ നിന്നു സംസ്ഥാനത്തേക്ക് എത്തിയ അഞ്ചംഗ കുടുംബം മുത്തങ്ങയില്‍ ഇന്നലെയാണ്   കുടുങ്ങിയത് '  .കണ്ണൂര്‍ സ്വദേശികളാണിവര്‍.ഇന്നലെ രാവിലെ മുത്തങ്ങയില്‍ എത്തിയ ഇവരെ അധികൃതര്‍ തടയുകയായിരുന്നു.ബാംഗ്ലൂരുവില്‍ നിന്നും കഴിഞ്ഞ ദിവസം പോലിസ് കമ്മിഷണറുടെ അനുമതിയോടെ കണ്ണൂരിലേക്ക് പുറപ്പെട്ട കുടുംബമാണിത്.സംസ്ഥാന അതിര്‍ത്തിയായ മാക്കുട്ടം ചുരം കര്‍ണാടക അടച്ചതോടെയാണ് ഇവര്‍ മുത്തങ്ങ വഴി സംസ്ഥാനത്തേക്ക് വരാന്‍ ശ്രമിച്ചത്. എന്നാൽ വയനാട്ടിൽ പ്രവേശന വിലക്കുളളതിനാൽ പ്രവേശനാനുമതി ലഭിച്ചില്ല. ചെക്ക് പോസ്റ്റുകൾ അടച്ചിട്ടും നിരവധി പേർക്ക് താൽകാലിക ഇളവ് നൽകി   സഞ്ചരിക്കാൻ അനുമതി നൽകിയിരുന്നു. വീണ്ടും ഇത്തരത്തിൽ കൂടുതൽ ആളുകൾ വരവ് തുടങ്ങിയേടെയാണ് അധികൃതർ നിലപാട് കർശനമാക്കിയത്. ഇന്നലെ രാത്രി വന്യമൃഗ ശല്യമുള്ള വനത്തിൽ അകപ്പട്ട ഇവർക്ക് ഭക്ഷണവും ലഭിച്ചില്ല. ജില്ലാ കലക്ടറുെടെ ഗൺമാനും ഡ്രൈവറും ഇവർക്ക് സുരക്ഷ ഒരുക്കിയിരുന്നു. കർണാടകയിലേക്ക് തിരിച്ച് പോകാനാണ് വയനാട് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എന്നാൽ കർണാടകയിലേക്ക് തിരിച്ച് പോകാനും ഇവർക്ക് അനുമതിയില്ല. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *