April 28, 2024

കൊവിഡ് 19: രോഗികൾക്കായി സൗഖ്യം ടെലി മെഡിസിൻ യൂണിറ്റ്

0
 കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനത്തിന്റെ 
പശ്ചാത്തലത്തിൽ സൗഖ്യം ടെലി മെഡിസിൻ സംവിധാനം ആരംഭിച്ചു. 
ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ 
ടെർഷ്യറി മെഡിക്കൽ കെയർ സൗകര്യങ്ങൾ കുറവായതിനാലും, 
 മറ്റ് ജില്ലകളിലെ
ആശുപത്രികളിലേക്ക് യാത്ര ചെയ്യാൻ കഴിയാത്തതിനാലും പ്രതിദിനം
കഷ്ടതയനുഭവിക്കുന്നധാരാളം രോഗികൾക്ക് 
 വിദഗ്ധ ചികിത്സ
ലഭ്യമാക്കുന്നതിനായി 
ടെലി മെഡിസിൻ സംവിധാനം ഒരുക്കുന്നത് . 
 രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാതെ  ഡോക്ടറുടെ സേവനം വീഡിയോ കോള്‍ വഴിയോ, ഫോണ്‍ കോള്‍ വഴിയോ ലഭ്യമാക്കിയാല്‍ അത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം ആകുകയും ആശുപത്രികളില്‍ എത്തുന്നത് ഒഴിവാക്കുകയും ചെയ്യാനാകും . ഇവ മുന്നില്‍ കണ്ടുകൊണ്ടാണ് ജില്ലാ ഭരണകുടം സംവിധാനം ഒരുക്കുന്നത്. 
 തിരുവനന്തപുരത്തെ SCT ആശുപത്രിയുമായി സഹകരിച്ച് സൗഖ്യം
എന്ന പേരിലാണ്  ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തുന്നത്.  
 കോൾ സെന്റർ മാനേജ്മെന്റിനും,  മൊബൈൽ ഹെൽത്ത് ഡിവിഷൻ ഡോ. അസ്ലാം, നോഡൽ ഓഫീസറായി ജില്ലാ മെഡിക്കൽ ഓഫീസനെയും സേവനങ്ങൾ ഉറപ്പാക്കുന്നതിനായി
 ചുമതലപ്പെടുത്തി. 
 ടെലിമെഡിസിൻ സൗകര്യം ആവശ്യമുള്ളവർ 04936-
203400 എന്ന കാൾസെന്റർ നമ്പറിൽ ബന്ധപ്പെട്ട്  വിവരങ്ങൾ നൽകേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *