കുട്ട റോഡ് തുറന്നു: അത്യാവശ്യത്തിന് മാത്രമെ ഉപയോഗിക്കാവൂവെന്ന് കലക്ടർ
മാനന്തവാടി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് കർണാടക മണ്ണിട്ട് അടച്ച കുട്ട റോഡ് തുറന്നു. ഇന്നലെ അർദ്ധ രാത്രിയാണ് ജെ.സി.ബി. ഉപയോഗിച്ച് റോഡിലെ മണ്ണ് മാറ്റി ഗതാഗതത്തിന് തുറന്നു കൊടുത്തത്.
ദേശീയ പാത 766 ല്‍ വെള്ളം കയറിയതിനാല്‍ മുത്തങ്ങ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ ചരക്ക് വാഹനങ്ങളും അടിയന്തര യാത്ര വാഹനങ്ങളും മാത്രമേ കുട്ട റോഡു ഉപയോഗിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അത്യാവശ്യം അല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.





Leave a Reply