June 10, 2026

ഗ്രൂപ്പ് ഫോസ്റ്റര്‍കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലയില്‍ ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ സുരക്ഷിതമായി, പരിചരണവും വ്യക്തിഗത ശ്രദ്ധയും നല്‍കി വളരുവാന്‍ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ളവര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി ഒ, വയനാട്, 673591, ഫോണ്‍ ; 04936 246098 , 8289929210 എന്ന വിലാസത്തില്‍ നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ സെപ്തംബര്‍ പത്തിനകം അപേക്ഷിക്കണം. ഇ-മെയില്‍ dcpowyd@gmail.com.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *