June 24, 2026

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണം; ഐ.എൻ.ടി.യു.സി

0
IMG-20211003-WA0052.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: ജനവാസകേന്ദ്രങ്ങളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മോട്ടോർ തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി തിരുനെല്ലി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. നാടും കാടും വേർതിരിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷിയും സംരക്ഷിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കി കൊണ്ട് ശക്തമായ കമ്പിവേലികൾ സ്ഥാപിക്കണം. കാട്ടിക്കുളത്ത് ചേർന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ റെജി ഉദ്ഘാടനം ചെയ്തു.ഷിനോജ് അണമല അദ്ധ്യക്ഷത വഹിച്ചു.സതീശൻ പുളിമുട്,റഷിദ് തൃശ്ശിലേരി, പി.എൽ.ബാവ, കെ.വി.ബാല നാരായണൻ, സുശോഭ് ചെറു കുമ്പം പ്രസംഗിച്ചു. മോട്ടോർ തൊഴിലാളി കോൺഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡണ്ടായി സുശോഭ് ചെറുകുമ്പത്തേയും സെക്രട്ടറിയായി ശോഭൻ ബാബുവിനെയും തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *