യാക്കോബായ സഭയിലെ പ്രഥമ മൊബൈല്‍ ആപ്ലിക്കേഷൻ ഡയറക്ടറിയുമായി ‘മലങ്കരക്കുന്ന് ദേവാലയം


Ad
ബത്തേരി: യാക്കോബായ സഭയിലെ പ്രഥമ  മൊബൈല്‍ ആപ്ലിക്കേഷൻ ഡയറക്ടറിയുമായി 'മലങ്കരക്കുന്ന് സെൻറ് തോമസ് ദേവാലയം
യൽദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചാണ് പുറത്തിറക്കിയത്.  പ്രധാന പെരുന്നാള്‍ ദിവസം  ഡയറക്ടറി മൊബൈല്‍ ആപ്‌ളിക്കേഷന്‍ പ്രകാശനം വികാരി .ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടിക്ക് നല്‍കികൊണ്ട് .ഫാ.എല്‍ദോ സി.യു. ചിറ്റേത്തും.ഫാ.വിപിന്‍ കുരുമോളത്തും ചേര്‍ന്ന് നിര്‍വ്വഹിച്ചു. യാക്കോബായ സുറിയാനി സഭയില്‍ ആദ്യമായാണ് ഒരു ഇടവക ഡയറക്ടറി മൊബൈല്‍ ആപ്ലിക്കേഷനായി ഇറക്കുന്നത്. ചടങ്ങില്‍ ട്രസ്റ്റിമാരായ സ്‌കറിയ ചൂണത്ത്, അഡ്വ.ഷിജു ജേക്കബ്ബ് കുറുങ്ങാട്ടില്‍ സെക്രട്ടറി ലാന്‍സ് ഇല്ലിക്കല്‍ ജോ.സെക്രട്ടറിമാരായ വിനോജി ഊരക്കാട്ടുമറ്റത്തില്‍, സജി പാറ്റിയേലില്‍, സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്‍.റ്റി. മാത്യു നെല്ലിക്കല്‍, കുടുംബയൂണിറ്റ് കണ്‍വീനര്‍ റോബിന്‍ പന്തപ്ലാക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെന്‍മാര്‍ക്ക് സോഫ്റ്റ്‌വേര്‍സാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍സ് തയ്യാറാക്കിയിട്ടുള്ളത്. ചടങ്ങില്‍ ഇടവകാംഗമായ കെന്‍മാര്‍ക്ക് സോഫ്റ്റ്‌വേര്‍ സി.ഇ.ഒ. ആഡിക്‌സ് ഡാനിയേല്‍ മഠത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തി .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *