August 6, 2026

യാത്രാദുരിതം തീരാതെ പാടിക്കര വയല്‍ റോഡ് നിവാസികള്‍

0
0244f95e-aed4-4ebd-885c-d622f02655e3.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂര്‍ വാര്‍ഡിലുള്ള പാടിക്കര വയല്‍റോഡ് നിവാസികളുടെ യാത്രാദുരിതത്തിന് അറുതിയായില്ല. വയല്‍ റോഡില്‍നിന്ന് താഴെ കരണിയിലേക്കുള്ളതില്‍ 500 മീറ്റര്‍ മണ്‍പാത ടാര്‍ ചെയ്യാത്തതാണ് യാത്രാദുരിതത്തിന് കാരണം. റോഡിനോടുചേര്‍ന്നുള്ള റിസോര്‍ട്ട് വളപ്പിലെ മുളകള്‍ വളര്‍ന്ന് പന്തലിച്ച് പുറത്തേക്ക് ചാഞ്ഞതും യാത്ര ദുര്‍ഘടമാക്കുകയാണ്.
താഴെ കരണിയില്‍നിന്ന് പാടിക്കര വയല്‍ റോഡിലേക്ക് ഒരു കിലോമീറ്ററാണ് ദൂരം. ഇതില്‍ 500 മീറ്റര്‍ ടാര്‍ ചെയ്തു സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന മണ്‍പാതയില്‍ മഴക്കാലത്തു കാല്‍നട പോലും ദുഷ്‌കരമാണ്. ഇതിന് പുറമേയാണ് മുളകള്‍ റോഡിലേക്ക് ചാഞ്ഞതുമൂലമുള്ള പ്രയാസം. റോഡ് ടാര്‍ ചെയ്യണമെന്ന് പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്. റോഡിലേക്ക് ചാഞ്ഞ മുളകള്‍ വെട്ടിനീക്കാന്‍ റിസോര്‍ട്ട് നടത്തിപ്പുകാരും കുട്ടാക്കുന്നില്ല. റോഡ് തടസ്സം നീക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം റിസോര്‍ട്ട് നടത്തിപ്പുകാര്‍ അവഗണിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *