August 5, 2026

ത്രിവത്സര ഡിപ്ലോമ കോഴ്സ്; സ്പോട്ട് അഡ്മിഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി പോളിടെക്നിക് കോളേജിലെ വിവിധ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ഒക്ടോബർ 21 ന്
 മീനങ്ങാടി പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താഴെപ്പറയുന്ന വിദ്യാർത്ഥികൾക്ക് രാവിലെ 9.30 മുതൽ 10.30 വരെയുള്ള സമയത്ത് മീനങ്ങാടി പോളിടെക്നിക് കോളേജിൽ ഹാജരായി രജിസ്ട്രേഷൻ നടത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
44000 വരെ റാങ്കുള്ള എല്ലാവരും (സംവരണ വിഭാഗങ്ങൾ ഉൾപ്പെടെയും,
വിഎച്ച്.എസ് ഇ ( ഇലക്ട്രിക്കൽ ) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യതയുള്ള എല്ലാവരും, ( ക്രിസ്ത്യൻ പിന്നോക്ക വിഭാഗം ) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും
വയനാട് ജില്ലക്കാർ ജില്ലാ റാങ്കും (സ്ട്രീം 1), മറ്റ് ജില്ലയിൽ ഉള്ളവർ സ്റ്റേറ്റ് റാങ്കും (സ്ട്രീം 1) ആണ് നോക്കേണ്ടത്. ഫീസ് അടക്കുന്നതിന് എ. ടി. എം. കാർഡ് കൊണ്ടുവരണം. പി. ടി. എ ഫണ്ട് ക്യാഷ് ആയി നൽകാവുന്നതാണ്. അഡ്മിഷൻ സമയത്ത് 
എസ്.എസ് എൽ സി , ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (സംവരണ വിഭാഗങ്ങൾക്ക് ) ജില്ലക്കാരാണെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റും അഡ്മിഷൻ സമയത്ത് ഹാജരാക്കണം.
ഫോൺ 9446162634, 7306863238
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *