June 25, 2026

ബത്തേരിയിലെ ട്രാഫിക് പരിഷ്കാരത്തിനെതിരെ ഓട്ടോ തൊഴിലാളികൾ

0
Screenshot_20211020-131758.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരിയിലെ ട്രാഫിക് പരിഷ്കാരത്തിനെതിരെ ഓട്ടോ തൊഴിലാളികൾ
സുൽത്താൻ ബത്തേരി: ബുധനാഴ്ച സുൽത്താൻ ബത്തേരി നഗരത്തിൽ പ്രാബല്യത്തിൽവരുന്ന ട്രാഫിക് പരിഷ്കാരത്തിനെതിരെ ഓട്ടോ തൊഴിലാളികൾ. ഓട്ടോ സ്​റ്റാൻഡുകളുടെ എണ്ണം കുറച്ച് അശാസ്ത്രീയ രീതിയിലാണ് പുതിയ ട്രാഫിക് പരിഷ്കാരമെന്ന് ഐ.എൻ.ടി.യു.സിയുടെ കീഴിലുള്ള ഓട്ടോ തൊഴിലാളി യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെർമിറ്റുള്ള 670 ഓട്ടോകളുള്ളപ്പോൾ 150 എണ്ണത്തിന് മാത്രമേ സ്​റ്റാൻറിൽ പാർക്ക് ചെയ്യാൻ പറ്റൂ. 800 ഓളം ഓട്ടോകൾ നിലവിൽ ഓടുന്നുമുണ്ട്. സ്​റ്റാൻറിൽ ഉൾക്കൊള്ളാത്ത ഓട്ടോകൾ ടൗണിൽ കറങ്ങി ഓടേണ്ട സ്ഥിതിയാണ് പുതിയ പരിഷ്കാരത്തിലും ഉണ്ടായിട്ടുള്ളത്. രണ്ട് വർഷം മുമ്പ് ഓട്ടോകൾക്ക് ടൗണിൽ പാർക്ക് ചെയ്യാൻ 150 രൂപ തോതിൽ മുനിസിപ്പാലിറ്റി ഫീസ് ഈടാക്കിയിരുന്നു. സ്​റ്റിക്കറും പതിച്ചു. ആ ഓട്ടോകളൊക്കെ പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമുള്ളപ്പോഴാണ് സ്​റ്റാൻറുകളുടെ എണ്ണം കൂട്ടാതെയുള്ള പരിഷ്കാരം. ഇതിനെതിരെ സമരം നടത്തുമെന്നും അവർ പറഞ്ഞു. ഐ.എൻ.ടി.യു.സി നേതാക്കളായ ഷാജി ആലുങ്കൽ, ഗഫൂർ പുളിക്കൽ, പി. ഹാരിസ്, എം.ടി. വിൽസൺ, കെ.വി. മത്തായി, എം.ടി. എബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *