November 8, 2026

ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20220806-WA00162.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തും ആയുഷ് ഹോമിയോ എൻ.എച്ച്.എം.പി.എച്ച്.സി. തരുവണയുടെയും നേതൃത്വത്തിൽ കൊമ്മയാട് ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ഹോമിയോ ആശുപത്രികളിൽ ഒട്ടു മിക്ക രോഗങ്ങൾക്കും ഫല പ്രദമായ മരുന്നുകൾ ലഭ്യമായിട്ടും രോഗികൾ അത് വേണ്ടത്ര ഉപയോഗപ്പെടുത്താത്ത സാഹചര്യത്തിൽ ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി കൂടിയാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആദ്യത്തെ ക്യാമ്പ് കൊമ്മയാട് വായന ശാലയിൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെമ്പർ തോമസ് അധ്യക്ഷത വഹിച്ചു. മെമ്പർ കെ.കെ.സി. മൈമൂന, എച്ച്.എം. സി. മെമ്പർമാരായ ഉസ്മാൻ പള്ളിയാൽ, കെ.സി.കെ. നജ്മുദീൻ, ജംഷീർ, സുനിൽ മാസ്റ്റർ, ഡോക്ടർ വിനീത തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *