November 8, 2026

എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ ഗോത്ര വിദ്യാർത്ഥികളെ ആദരിച്ചു

0
IMG-20220809-WA00642.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മരക്കടവ്: മരക്കടവ് കോളനിയിൽ നിന്ന് എസ്.എസ്.എൽ.സി  പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ 11 വിദ്യാർത്ഥികളെ മരക്കടവ് അങ്കണവാടിയിൽ വച്ച് നടന്ന പരിപാടിയിൽ ആദരിച്ചു. ആദ്യമായാണ് ഈ കോളനിയിൽ നിന്ന് ഇത്രയധികം വിദ്യാർത്ഥികൾ ഒരുമിച്ച് എസ്.എസ്. എൽ സി  വിജയം നേടുന്നത്. എല്ലാവരും പണിയ സമുദായാഗംങ്ങളാണെന്നതാണ് ഏറെ ശ്രദ്ധേയം. മരക്കടവ് നിർമ്മല ഹൈസ്ക്കൂളിലാണ് എല്ലാവരും പഠിച്ചത്.വാർഡ് മെമ്പർ അമ്മിണി സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് മൊമെന്റോ നൽകി. ആരോഗ്യ വകുപ്പ് ജെ.എച്ച്.ഐ ഷിബു സി.ജി, പ്രകാശൻ സി.പി, ഊരുമൂപ്പൻ ബാലകൃഷ്ണൻ പഴയ തോട്ടം, അങ്കണവാടി വർക്കർ ബിന്ദു എം.സി, ആശ പ്രവർത്തകരായ ഷീജ ഡാമി, ആര്യ പി.ആർ, വിദ്യാർത്ഥികളായ രമ്യ, ശ്രീരാഗ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *