ഫാ.ഷിബു കുറ്റിപറിച്ചേലിൻ്റെ ‘അമ്മ എന്ന നന്മ’ പുസ്തകം പ്രകാശനം നിര്‍വ്വഹിച്ചു. തുക ജീവകാരുണ്യത്തിന്
കൊച്ചി . യാക്കോബായ സഭയുടെ നിയുക്ത മെത്രാപ്പോലിത്ത സ്ഥാനീയൻ ഫാ. ഷിബു കുറ്റിപറിച്ചേലിൻ്റെ അമ്മ എന്ന നന്മ എന്ന പുസ്തക പ്രകാശനം നടന്നു. അച്ചൻ്റെ പതിനേഴാമത്തെ പുസ്തകമാണ്. സഭയുടെ തലവൻ
ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രയ്ക്കിസ് ബാവയാണ് ദമാസ്ക്കസിലെ മാറാത് സെയ്ദനായിലെ മോർ അഫ്രേം ദയറായിൽ വെച്ച് പ്രകാശനം നിർവ്വഹിച്ചത്.പരിശുദ്ധ ദൈവമാതാവിനേയും നമ്മുടെ എല്ലാ അമ്മമാരുടെ ജീവിതത്തെയും അനുസ്മരിക്കുന്ന 20 ലേഖനങ്ങള്‍ അടങ്ങിയ ഈ പുസ്തകത്തിന് 100 രൂപയാണ് വില.എല്ലാ പള്ളികളിലും പുസ്തകം ലഭ്യമാക്കും. വിറ്റ് കിട്ടുന്ന പണം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. പുസ്തകം ലേ ഔട്ട് ഡിസൈന്‍ ജോലികള്‍ നിര്‍വ്വഹിച്ചത് എല്‍ദോ ഡിസൈന്‍സിലെ എൽദോ പോളാണ്. കൂട് പബ്ളിക്കേഷന്‍ മലബറാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.





Leave a Reply