April 27, 2024

നഷ്ടപരിഹാരം കിട്ടിയില്ല : പന്നികൃഷി സംരംഭക ജിനി

0
Img 20220812 114602.jpg
കൽപ്പറ്റ : പന്നികളെ കൊന്ന ഫാമുക്കാർക്കെല്ലാം നഷ്ടപരിഹാരം കൊടുത്തപ്പോഴും ഒരു രൂപ പോലും നഷ്ടപരിഹാര തുക ലഭിക്കാതെ ജിനി ഷാജി.പന്നി പനി ബാധിച്ച് കണിയാരം വലിയ കണ്ടിക്കുന്നിലെ ,കൊളവയൽ ജിനിയുടെ ഫാമിൽ 43 പന്നികളാണ് ചത്തത്.ജിനിയുടെ ഫാമിൽ പന്നി 
പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്ന് ഫാമുകളിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു. 
ഈ മൂന്ന് ഫാമുകളിലെ 
കർഷകർക്കും നഷ്ടപരിഹാര തുക അനുവദിച്ചിരുന്നു. എന്നാൽ 43 പന്നികൾ ചത്തിട്ടും നഷ്ടപരിഹാര തുക ലഭിക്കാത്ത വിഷമത്തിൽ മന്ത്രി ചിഞ്ചുറാണിയെ കണ്ട് പരാതി നൽകിയതായും വിഷയം ഗൗരവമായി എടുക്കാമെന്ന് ഉറപ്പ് നൽകിയതായും   ജിനി ന്യൂസ് വയനാടിനോട് പറഞ്ഞു. 
വിധവയായ താൻ മൂന്ന് പെൺകുട്ടികളുടെ അമ്മയാണ്. എങ്ങിനെയാണ് ഞാനെൻ്റെ മക്കളെ പോറ്റുക ജിനി വിതുമ്പലോടെ ചോദിച്ചു.
ഒന്നര വർഷം മുമ്പ് കരൾ രോഗബാധിതനായി ഭർത്താവ് മരണപ്പെട്ടപ്പോൾ, ജിനിയുടെ സംരംക്ഷണത്തിലാണ് പ്രായമായ ഭർത്താവിൻ്റെ പിതാവ് കഴിയുന്നത്. 
ജൂൺ അഞ്ചിനാണ് ഫാമിലെ ഒരു പന്നിക്ക് പനി പിടിച്ചത്. നാലു പന്നികൾ ചത്തതോടെ ജിനി മൃഗാശുപത്രിയിൽ അറിയിച്ച്‌ പോസ്റ്റ്മോർട്ടം ചെയ്തു. പിന്നീട് ഫാമിലെ ഓരോ പന്നികളും ചത്തൊടുങ്ങി. ജൂലായ് 3 ന് അവസാന പന്നിയും ചത്തു. ആഫ്രിക്കൻ പന്നി പനിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അധികൃതരെ വിവരം അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഈ സംരംഭക പറയുന്നത്.ദയാവധം ചെയ്യാത്തതിനാൽ ഉള്ള സാങ്കേതിക പ്രശ്നം ആണെന്ന് മൃഗ സംരംക്ഷണ വകുപ്പ് റയുന്നത്. പരാതി നൽകിയാൽ ദുരന്തനിവാരണ സമിതിയിലോ ,ജില്ലാ വികസന സമിതിയിലോ പരിഗണിച്ച് ,നഷ്ടപരിഹാര തുക ലഭിക്കാൻ ഉള്ള നടപടികൾ ചെയ്ത് സർക്കാരിനെ അറിയിക്കാമെന്ന് കളക്ടർ എ .ഗീത പറഞ്ഞു.ഇനി ആറു മാസം കഴിഞ്ഞേ ഈ ഫാമിൽ പന്നിയെ വളർത്താൻ കഴിയൂ ,, ഞാനെങ്ങിനെ ജീവിക്കും ,, എന്നാണ് ജിനി അധികൃതരോട് ചോദിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *