April 20, 2024

സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരും സ്വാതന്ത്ര്യം അംഗീകരിക്കാതിരുന്നവരും നാട് വാഴുന്ന കെട്ടകാലത്താണ് നാം ഇന്ന് ജീവിക്കുന്നതെന്ന് എ പി അനിൽകുമാർ എം.എൽ.എ

0
Img 20220816 070450.jpg
കൽപ്പറ്റ : സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരും സ്വാതന്ത്ര്യം അംഗീകരിക്കാതിരുന്നവരും നാട് വാഴുന്ന കെട്ടകാലത്താണ് നാം ഇന്ന്  ജീവിക്കുന്നതെന്ന്  എ പി അനിൽകുമാർ എം.എൽ.എ  കൽപ്പറ്റയിൽ ഡി.സി.സി. സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും സ്വാതന്ത്ര്യം അംഗീകരിക്കാതിരുന്നവരും ഭരിക്കുന്ന കാലത്താണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ബി.ജെ.പി.യും സി.പി.എമ്മും  അതിനോട് യോജിച്ച് നിന്നിട്ടില്ല. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണ് പഴയ ജനസംഘം എന്ന് അറിയപ്പെടുന്ന ബി.ജെ.പി. ക്കാർ .ഏഴ്  തവണയാണ് അവർ ബ്രിട്ടീഷ് കാർക്ക് മാപ്പ് എഴുതി നൽകിയത്
 വെളുത്തവന്റെ കൈയിൽ നിന്ന് കറുത്തവന്റെ കൈയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് പരിഹസിച്ചവരാണ് കമ്യൂണിസ്റ്റ് കാർ. യാർത്ഥ സ്വാതന്ത്ര്യ സമര സേനാനികൾ കോൺഗ്രസുകാർ ആയിരുന്നു. കോൺഗ്രസ് രാജ്യത്തിന് നേടി തന്ന സ്വാതന്ത്ര്യം ഇന്ന് ബലി കഴിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരത നഷ്ട്ടപ്പെടുത്തുന്ന സമീപനമാണ് ബി.ജെ.പി. യും സി.പി.എമ്മും  നടത്തുന്നത്
രാഷ്ട്രിയ , വർഗ്ഗീയ , ഫാസിസ്റ്റ് ശക്തികളെ ഒരുമിച്ച് നേരിടേണ്ട സാഹചര്യത്തിലൂടെയാണ് കോൺഗ്രസ് കടന്ന് പോകുന്നതെന്നും എ.പി.അനിൽകുമാർ എം.എൽ.എ,  പറഞ്ഞു. പുളിയാർ മലയിൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ പുണ്യ ഭൂമിയിൽ നിന്നും ഗാന്ധി പ്രതിമയിൽ  പുഷ്പാർച്ചന നടത്തി ആരംഭിച്ച റാലിയിൽ ആയിര കണക്കിന് പ്രവർത്തകർ അണിചേർന്നു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ  നേതൃത്വം നൽകിയ റാലി കൽപ്പറ്റയിൽ സമാപിച്ചപ്പോൾ ഐ.സി. ബാലകൃഷ്ണൻ എം – എൽ.എ. , യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, കാലിക്കറ്റ് സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് വിസിറ്റിങ്ങ് പ്രൊഫസർ ഡോ. ആർ സുരേന്ദ്രൻ , കെ.പി.സി.സി.ജനറൽ സെക്രടറി കെ.കെ. അബ്രഹാം, കെ.പി.സി.സി. എക്സി. മെമ്പർ കെ.എൽ.  പൗലോസ്, പി.കൊ ജയലക്ഷ്മി, ടി.ജെ. ഐസക്ക്, എൻ.കെ.  വർഗ്ലീസ്, പി.പി. ആലി, കെ.വി. പോക്കർ ഹാജി, വി.എ മജീദ്, അഡ്വ. വേണുഗോപാൽ, ബിനു തോമസ്, ഒ വി അപ്പച്ചൻ , മംഗലശേരി മാധവൻ, എം.എ ജോസഫ് , എം. ജി ബിജു, എ എം നിഷാന്ത്, ഡി.പി. രാജശേഖരൻ , സിൽവി തോമസ്, പോൾസൺ കൂവക്കൽ,  കെ.ഇ. വിനയൻ , ജയപ്രസാദ്, ജി വിജയമ്മ, പി ശോദന കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news