November 9, 2026

ജൈവ വൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

0
IMG-20220816-WA00182.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം :കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2021-22ലെ  ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു. ആകെ 11 വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. ഇതില്‍ ആറ് അവാര്‍ഡുകള്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കും അഞ്ച് അവാര്‍ഡുകള്‍ സ്ഥാപനങ്ങള്‍ക്കും ഉള്ളതാണ്. വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ബന്ധപ്പെട്ടവര്‍ക്ക് അര്‍ഹരായ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ലഭിക്കേണ്ട അവസാന  തീയതി-30.08.2022.കൂടുതല്‍ വിവരങ്ങളും പ്രൊഫോര്‍മകളും http://www.keralabiodiversity.org/ എന്ന വെബ്സൈറ്റ് ൽ ലഭ്യമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *