April 25, 2024

മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫ്രീഡം @ 75 വിപുലമായ പരിപാടികളോടെ ആഘോഷിക്കും

0
Img 20220817 Wa00442.jpg
മീനങ്ങാടി: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫ്രീഡം @ 75 വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് (ആഗസ്റ്റ് 17) 3.30 ന് വിദ്യാര്‍ത്ഥികള്‍, എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ്, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, എസ്.ടി. പ്രമോട്ടര്‍മാര്‍, എഴുപത്തിയഞ്ചാം വാര്‍ഷികത്തെ അനുസ്മരിപ്പിച്ചുകൊണ്ട് എഴുുപത്തിയഞ്ച് മുത്തുക്കുടകള്‍, നിശ്ചല ദൃശ്യങ്ങള്‍, ബാന്റ് മേളം എന്നിവയോടുകൂടിയ ഫ്രീഡം പരേഡ്, ആഗസ്റ്റ് 19 ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സ്‌കൂള്‍, കുടുംബശ്രീ, ജനറല്‍ വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരം, ആഗസ്റ്റ് 20 ന് ഗ്രാമ പഞ്ചായത്ത് പൊതുസ്റ്റേജില്‍ ദേശഭക്തിഗാന മത്സരം, ആഗസ്റ്റ് 22 ന് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് പ്രസംഗ മത്സരം എന്നിവ നടത്തും.ആഗസ്റ്റ് 23 ന് യുവതീ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയോദ്ഗ്രഥന കൂട്ടയോട്ടം, വിമുക്തഭടന്മാരെ ആദരിക്കല്‍, നാം എങ്ങനെ നമ്മളായി എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ എന്നിവയും ഫ്രീഡം @ 75 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.പൊതുജന പങ്കാളിത്തത്തോടെ ആഘോഷ പരിപാടികളുടെ ലോഗോ തയ്യാറാക്കുകയും, ലഭ്യമായ ലോഗോകളില്‍ നിന്ന് ഇ.ജെ. പ്രവീണ്‍ ഇളയത്ത് ഡിസൈന്‍ ചെയ്തത് തെരഞ്ഞെടുക്കപ്പെട്ടു. പരിപാടികളുടെ വിജയത്തിനായി നൂറ്റിയൊന്നംഗ സംഘാടക സമിതിയ്ക്കു് രൂപം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *