June 26, 2026

മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള വായ്പ അപേക്ഷകൾ അകാരണമായി നിരസിക്കുന്നതിൽ നിന്നും ധനകാര്യ സ്ഥാപനങ്ങൾ പിന്തിരിയണം: കേരള പ്രവാസി സംഘം

0
IMG_20220822_073706.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിന് സർക്കാർ നോർക്കയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ വായ്പ അപേക്ഷകൾ അകാരണമായി ചില ധനകാര്യ സ്ഥാപനങ്ങൾ നിരസിക്കുന്നു സ്ഥിതിയുണ്ട്. എന്നാൽ കേരള ബാങ്ക് അടക്കമുള്ള ബാങ്കുകൾ വളരെ അനുഭാവപൂർണ്ണമായാണ് ഇത്തരം ലോണുകളോട് സമീപിക്കുന്നത്. അകാരണമായി വായ്പ അപേക്ഷ നിരസിക്കുന്നതിൽ നിന്നും ധനകാര്യ സ്ഥാപനങ്ങൾ പിന്തിരിയണമെന്ന് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസം ഏറ്റവും പ്രാധാന്യത്തോടെയാണ് കേരള സർക്കാർ നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. എന്നാൽ ഇതിന് തുരങ്കം വെക്കുന്ന പ്രവണത ധനകാര്യസ്ഥാപനങ്ങൾ അവസാനിപ്പിക്കണം.
ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ: സരുൺ മാണി, സി കെ ഷംസുദ്ദീൻ, മൻസൂർ മേപ്പാടി, മുഹമ്മദ് മീനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *