April 19, 2024

തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കണം

0
Img 20220829 Wa00542.jpg
മേപ്പാടി: തോട്ടം തൊഴിലാളികളുടെ സേവന വേതന കരാറിന്റെ കാലാവധി 2021 ഡിസംമ്പര്‍ 30 ന് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പുതുക്കി നിശ്ചയിക്കുന്നതിനുള്ള യാതൊരു നടപടികളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല .പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അടിയന്തിരമായി വിളിച്ച് ചേര്‍ത്ത് തോട്ടം തൊഴിലാളികളുടെ കൂലി 700 രുപ ആക്കണമെന്ന്
പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ട് പി ജെ ജോയി ആവശ്യപ്പെട്ടു .ഇ എസ് ഐ ചികില്‍സാ പദ്ധതി, തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി , ഗ്രാറ്റിയുവിറ്റി വര്‍ദ്ധനവ് എന്നിവ ഉടന്‍ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.മേപ്പാടിയില്‍ നടന്ന ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.അഡ്വ ടി സിദ്ധീഖ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി ,ഒ. ഭാസ്‌കരന്‍, റ്റി .എ .റെജി ,ടി.ശ്രീനിവാസന്‍ തൊവരിമല ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഓമന രമേശ് , ടി .എ. മുഹമ്മദ് ,പി.രാധാ രാമസ്വാമി ,എ.രാജു ഐജമാടി ,ഒ .വി .റോയ് ,എം.ഉണ്ണികൃഷ്ണന്‍,പി. ശശി അച്ചൂര്‍ ,ആര്‍. രാമചന്ദ്രന്‍ ,കെ.സുഭാഷ് തളിമല ,എന്‍.രാജേഷ് തലപ്പുഴ, സി.കൃഷ്ണന്‍ ചിറക്കര, പി.ഗംഗാധരന്‍ ചെമ്പ്ര, കെ. സഫിയ ചുണ്ടേല്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *