തെരുവ് നായകളുടെ പരാക്രമണത്തിന് അറുതിയായില്ലാതെ വൈത്തിരി

വൈത്തിരി:പഴയ വൈത്തിരിയിൽ തെരുവ് നായകളുടെ പരാക്രമങ്ങൾക്ക് അറുതിയായില്ല.പ്രദേശത്ത് നിരവധി നായകളാണ് കൂട്ടത്തോടെ പാഞ്ഞു നടക്കുന്നത്.തെരുവു നായകൾ ഓടി നടക്കുന്നതിനാൽ രാത്രികളിൽ ഇവിടങ്ങളിലെ വഴികളിൽ കൂടി സഞ്ചരിക്കുന്നവർക്കാണ് ഏറെ ഭീതിയുള്ളത്.പല സ്ഥലങ്ങളിലും തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ നായകൾ അടക്കമുള്ള ഉപദ്രവകാരികളായ ജീവികൾ മുന്നിൽ നിന്ന് നടന്നു വരുന്നത് പലപ്പോഴും കാണാറില്ല.വഴിയരികിലും മറ്റും നിക്ഷേപിക്കപ്പട്ട ഇറച്ചി,എല്ലു പോലുള്ള ഭക്ഷണ വസ്തുക്കൾ അന്വേഷിച് ഇറങ്ങി നടക്കുന്നവയാണ് മിക്ക തെരുവ് നായകളും.പല തവണ ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ശാശ്വദമായ പരിഹാരം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് പ്രദേശ വാസികൾ പറയുന്നു.



Leave a Reply