June 12, 2026

കുടുംബശ്രീ ട്രൈബൽ യൂത്ത് ഫുട്‌ബോൾ ബുദ്ധ മുട്ടിൽ ജേതാക്കളായി

0
DSC_0438
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കുടുംബശ്രീ ട്രൈബൽ യൂത്ത് ഫുട്‌ബോൾ പ്രഥമ കിരീടം ബുദ്ധ മുട്ടിൽ നേടി. മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ജില്ലാതല മത്സരത്തിൽ സർവ്വോദയ പനമരത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബുദ്ധ കിരീടം നേടിയത്. നവംബർ 18 മുതൽ ആരംഭിച്ച ബ്ലോക്ക് തല മത്സരങ്ങളിൽ വിജയിച്ച 8 ടീമുകളാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്. 42 ടീമുകളാണ് 5 കേന്ദ്രങ്ങളിലായി നടന്ന ബ്ലോക്ക് തല മത്സരത്തിൽ പങ്കെടുത്തത്. ടീമുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കളിക്കാരെ അണിനിരത്തി കുടുംബശ്രീ ജില്ലാ ഫുട്‌ബോൾ ടീം രൂപീകരിക്കുന്നതിനാണ് കുടുംബശ്രീ ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്.
മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരം സ്‌പോർട്സ് കൗണ്‍സിൽ സംസ്ഥാന പ്രസിഡണ്ട് ടി.പി ദാസൻ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗണ്‍സിൽ പ്രസിഡണ്ട് എം.മധു, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അസൈനാർ,   മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ കെ.ടി മുരളി, ജയചന്ദ്രൻ കെ.പി, ഹാരിസ് കെ.എ, മീനങ്ങാടി സി.ഡി.എസ്. ചെയർപേഴ്‌സണ്‍ നിർമ്മല. കെ ജില്ലാ പ്രോഗ്രാം മാനേജർ ജയേഷ്.വി തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news