May 6, 2024

കുടുംബശ്രീ സ്‌കൂൾ രണ്ടാം ഘട്ടത്തിന് ആവേശത്തുടക്കം

0
02
കൽപ്പറ്റ: ജില്ലയിലെ ഒരലക്ഷം അംഗങ്ങൾക്ക് വിവിധ മേഖലകളിൽ പഠനാനഭുവം പകർന്നു നൽകുന്ന കുടുംബശ്രീ സ്‌കൂൾ പരിപാടിക്ക് ആവേശത്തുടക്കം. കഴിഞ്ഞ വർഷം ആരംഭിച്ച സ്‌കൂൾ തുടർപഠന പ്രക്രിയയുടെ രണ്ടാം ഘട്ടത്തിനാണ് തുടക്കമായത്. 2 മാസം നീണ്ട് നിൽക്കുന്ന ക്ലാസ് 43000 അധ്യാപകരാണ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്ഥാപന ഭരണ സമിതി അംഗങ്ങളും ജനപ്രതിനിധികളും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും വിവിധയിടങ്ങളിൽ നേതൃത്വം നൽകിയതോടെ പ്രവേശനോത്സവങ്ങൾ വൻ ജനപങ്കാളിത്തമുള്ളതായി മാറി. ജില്ലയിലെ ഒമ്പതിനായിരത്തിലധികം അയൽക്കൂട്ടങ്ങളിൽ നടക്കുന്ന പഠന പരിപാടി അതത് സി.ഡി.എസ്സുകളാണ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സംഘടനാ സംവിധാനത്തെക്കുറിച്ചുള്ള ആദ്യ ക്ലാസ്സ് തന്നെ  ഏറെ പ്രയോജന പ്രദമായെന്ന്‍ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു. 
അയൽകൂട്ട അംഗങ്ങൾക്ക്  വിവിധ വിഷയങ്ങളിൽ ബോധവൽകരണം നടത്തുന്ന ഈ സമൂഹാധിഷ്ഠിത പരിശീലന പരിപാടിയിലൂടെ കേരളത്തിലെ 43 ലക്ഷം കുടുംബങ്ങളിൽ അറിവിന്റെ പുതു വെളിച്ചം നൽകാൻ സാധിക്കും. കുടുംബശ്രീ അയൽക്കൂട്ടം, കുടുംബശ്രീ പദ്ധതികൾ,  കണക്കെഴുത്ത് അയൽകൂട്ടത്തിൽ, കുടുംബത്തിന്റെ ധനമാനേജ്‌മെൻറ്റ്, ഉപജീവന വികസനം മൈക്രോ സംരംഭത്തിലൂടെ,  ദുരന്തനിവാരണ പ്രവർത്തനം  അയൽകൂട്ടത്തിൽ തുടങ്ങി ആറ് വിഷയങ്ങളിലാണ് ക്ലാസ്സുകൾ നടക്കുക.
കൽപ്പറ്റ വയോമിത്രം ഹാളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ജില്ലാ കളക്ടർ അജയകുമാർ എആർ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകുന്നതിനൊപ്പം സാമൂഹ്യ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് കൂടി പ്രാപ്തരാക്കുക കുടുംബശ്രീ സ്‌കൂൾ പദ്ധതി മഹത്തരമാണെന്ന്‍ അദ്ദേഹം പറഞ്ഞു. ലാഭത്തിൽ അധിഷ്ഠിതമായ ആധുനിക സമൂഹത്തിൽ മാനവികതയുടെ സന്ദേശമാണ് കുടുംബശ്രീ നൽകുന്നത്. അതിനുള്ള മികച്ച ഉദാഹരണമാണ് പ്രളയാനന്തര ദുരിതാശ്വായ പ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും നമ്മൾ കണ്ടത്. ആധുനിക സമൂഹത്തിലെ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് അംഗങ്ങളെ പ്രാപ്തരാക്കുക കുടുംബശ്രീ സ്‌കൂൾ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റ നഗരസഭ ചെയർപേഴ്ണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. സാജിത മുഖ്യ പ്രഭാഷണം നടത്തി. അയൽകൂട്ടങ്ങൾക്കുളള സർട്ടിഫിക്കറ്റ് വിതരണം കൽപ്പറ്റ  മുനിസിപ്പൽ  വൈസ് ചെയർമാൻ ആർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർമാരായ ഹാരിസ്, രുഗ്മിണി, ശോശാമ്മ, കുടുംബശ്രീ  അസിസ്റ്റൻറ് കോർഡിനേറ്റർ പി ജയചന്ദ്രൻ, നഗരസഭ സെക്രട്ടറി  കെജി  രവീന്ദ്രൻ,മെമ്പർ സെക്രട്ടറി  സുനി ഐസക്ക് എന്നിവർ സംസാരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ മണി റ്റി സ്വാഗതവും സിഡിഎസ് വൈസ് ചെയർപേഴ്‌സണ്‍  ജയശ്രി നന്ദിയും പറഞ്ഞു
തിരുനെല്ലിയിൽ നടത്തിയ ജില്ലാതല പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.മായാദേവി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍ അനന്തൻ നമ്പ്യാർ, വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ. പി, സി.ഡി.എശ് ചെയർഡപേഴ്‌സണ്‍ രുഖിയ സൈനുദ്ധീൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ സിറാജ്. പി.എം തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *