April 19, 2024

ബാങ്കുകൾ മൊറോട്ടോറിയം അട്ടിമറിക്കുന്നു: കർഷകർ ജപ്തി ഭീക്ഷണിയിൽ ; ഹരിതസേന

0
Img 20181208 Wa0055
കൽപ്പറ്റ: പ്രളയത്തെ തുടർന്ന് ദുരിതത്തിലായ കർഷകരെ സഹായിക്കാനായി സർക്കാർ പ്രഖ്യാപിച്ച മൊറോട്ടാറിയം അട്ടിമറിച്ച് ബാങ്കുകൾ വ്യാപകമായി ജപ്തി നടപടികൾ ആരംഭിച്ചിരിക്കുകയാണ്.  പ്രളയത്തിൽ  കൃഷിയും ,ജീവനോപാദികളും നഷ്ടപ്പെട്ട കർഷകർ അതിജീവനത്തിനായി ശ്രമിക്കുമ്പോഴാണ് ബാങ്കുകൾ സർഫേസി നിയമപ്രകാരം കോടതികൾ മുഖേന വീടുകൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകുന്നത്.
     സംസ്ഥാനത്തെ കർഷകർ വിവിധ ധനകാര്യ സ്ഥാപനത്തിൽ നിന്നും എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികൾ 2019 ഒക്ടോബർ  11 വരെ നിർത്തി വെച്ച് കഴിഞ്ഞ ഓക്ടോബർ 12-ന് സർക്കാർ ഇറക്കിയ ഉത്തരവ് മറികടന്നു കൊണ്ട് ബാങ്കുകൾ നടത്തുന്ന അട്ടിമറിയിൽ പ്രതിഷേധം വ്യാപകമാവുകയാണ്. ജില്ലയിലെ എണ്ണായിരത്തോളം കർഷകരാണ് സർഫേസി നിയമപ്രകാരം ജപ്തി നടപടി നേരിടുന്നത്. 
              ബാങ്കുകളുടെ ജപ്തി നടപടിക്കെതിരെ ശക്തമായ  സമരപരിപാടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ജപ്തി നടപടികൾ നേരിടുന്ന കർഷകരുടെ വിപുലമായ യോഗം ഈ മാസം 13-ന് രാവിലെ പത്ത് മണിക്ക് കൽപ്പറ്റ എം.ജി .ടിയിൽ ചേരുമെന്ന്  പ്രതിനിധികൾ അറിയിച്ചു.
      ഹരിതസേന ചെയർമാൻ വി.ടി പ്രദീപ് കുമാർ ,ജില്ലാ പ്രസിഡണ്ട് കെ. സുരേന്ദ്രൻ ,ജില്ലാ സെക്രട്ടറി ജോസ് പുന്നക്കൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *