May 26, 2026

ഡോ. പി.നാരായണൻ നായർ അവാർഡ് വിൻസെന്റ് ജോണിന് ഞായറാഴ്ച കൈമാറും

0
IMG_20181208_184707
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി .
വയനാട്ടിൽ നിന്നു ള്ള പ്രഥമ എം.ബി.ബി.എസ്.ഡോക്ടർ പി.നാരായണൻ നായരുടെ പേരിൽ ഡോ: പി.നാരായണൻ നായർ ചാരിിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന് വിൻസെന്റ് ജോൺ വടക്കുംംചേരിൽ അർഹനായി
 വയനാട് ജില്ലയിൽ പൊതുജനാരോഗ്യ രംഗത്ത്നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്നവരെ പ്രോൽസാഹിപ്പിക്കാൻ വേണ്ടി ഏർപ്പെടുത്തിയ അവാർഡിനാണ് വിൻസെന്റ് ജോണി നെതെരഞ്ഞെടുത്തത്
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്
അഗതി ശുശ്രൂഷ രംഗത്ത് രണ്ട് പതിറ്റാണ്ടായിനിസ്തുലവും നിസ്വാർഥവുമായി സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന 
വിൻസെന്റ് അവയവ ദാനത്തിന്റെ സന്ദേശം സ്വജീവിതത്തിലൂടെ പ്രാവർത്തികമാക്കുകയും ചെയ്ത വ്യക്തിയാണ്
. നിരവധി കിടപ്പു രോഗികൾ
ഉൾപ്പെടെ അറുനൂറിലേറെ അഗതികളായ വ്യദ്ധ ജനങ്ങൾക്ക് സമാാാശ്വാസമേ കി യഓസാനാം ഭവൻഎന്ന സ്ഥാപനത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായ
 വിൻസന്റ് ഇരുനൂറ്റി അൻപതിലേറെ നിരാലംബരുടെ അന്ത്യനിമിഷങ്ങളിൽ അവർക്ക് ആശ്വാസമാകുകയും ഇവരിൽ ഒട്ടുമിക്കവരുടെയും ശവസംസ്ക്കാര ചടങ്ങുകൾ നിർവ്വഹിക്കുകയും ചെയ്ത് മാതൃകയായ വ്യക്തിത്വത്തിന് ഉടമയാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു
2018 ഡിസംബർ 9 ന്
ഞായറാഴ്ച വൈകുന്നേരം
3 മണിക്ക് നടവയൽ ഓസാനാം
 ഭവനിൽസംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ
പുരസ്കാരം വിൻസന്റ് ജോണിന് സമർപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news