April 26, 2024

കോഴിക്കോട്-നാദാപുരം-കുറ്റ്യാടി-പക്രംതളം-മാനന്തവാടി-മൈസൂർ-റോഡ് ദേശീയപാത പരിഗണിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം.

0
Whatsapp Image 2018 12 12 At 3.38.43 Pm



കൽപ്പറ്റ: 

കോഴിക്കോട്-നാദാപുരം-കുറ്റ്യാടി-പക്രംതളം-മാനന്തവാടി-മൈസൂർറോഡ് ദേശീയപാത പരിഗണിക്കണമെന്ന് 

നാദാപുരം എംഎൽഎ ഇ.കെവിജയനും, മാനന്തവാടി എംഎൽഎ ഒ. ആർ കേളുവും സംയുക്തമായി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെട്ടു

മലബാറുകാർക്ക് കർണാടകയുമായി ബന്ധപ്പെടാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള റോഡാണ് കോഴിക്കോട്-കുറ്റ്യാടി-കുറ്റ്യാടി-പക്രംതളം- മാനന്തവാടി-മൈസൂർ റോഡ്. വനമേഖലയിലൂടെ രാത്രിയാത്ര നിരോധനം വന്നപ്പോൾ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ആശ്രയിക്കുന്ന ഏക യാത്ര മാർഗ്ഗമാണ് ഇത്. പ്രളയകാലത്ത് വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം റോഡ് തകർന്ന് വയനാട് ഒറ്റപ്പെട്ടപ്പോൾ വയനാട്ടിലേക്കുള്ള ഏക ആശ്രയം ഈ റോഡ്‌ മാത്രം ആയിരിന്നു. വയനാട് വഴി മൈസൂർ കർണാടകയിൽ എത്താൻ ഏറ്റവും എളുപ്പമുള്ള യാത്ര മാർഗ്ഗവും ഈ റോഡാണ്.

വനമേഖലയെ ഒഴിവാക്കിക്കൊണ്ട് യാതൊരു പാരിസ്ഥിക പ്രശ്നമോ തികച്ചും വന്യമൃഗസംരക്ഷണ ഉറപ്പുവരുത്തുന്നതുമായ റോഡാണിത്. നിർമാണ ചെലവ് ഏറെ കുറഞ്ഞ നിർദ്ദിഷ്ട മാർഗ്ഗം രാത്രി യാത്രാ നിരോധനം ഇല്ലാത്ത ഒരു സമാന്തര പാതയായി കേരളകർണാടക ഗവൺമെന്‍റ് ഏകകണ്ഠമായി ഒരു പുതിയ ദേശീയപാത അംഗീകാരത്തിന് ശ്രമിക്കണം

കോഴിക്കോട് നിന്ന് പക്രംതളം വഴി മാനന്തവാടിക്ക് 94കിലോമീറ്റർ ദൂരമാണ്. മാനന്തവാടിയിൽ നിന്ന് ഗോണിക്കുപ്പ ഹുന്‍സൂര്‍ വഴി മൈസൂരിലേക്ക് 154കിലോമീറ്റർ ദൂരമുണ്ട്. കോഴിക്കോട് നിന്ന് പക്രംതളം വരെ കോഴിക്കോട് ജില്ലയും, പക്രംതളം മുതൽ തോൽപ്പെട്ടി വരെ വയനാട് ജില്ലയുമാണ് ബാക്കിയുള്ള റോഡ്‌ കർണാടക സംസ്ഥാനത്തിൽ ആണ്.

അതിനാല്‍ മലബാറിലെ ഗതാഗതസൗകര്യം വർദ്ധിപ്പിക്കുവാൻ കേരള കർണാടക സംസ്ഥാനത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും വ്യാപാരികളും ടൂറിസ്റ്റുകളും ഉൾപ്പെടെ ഏക ആശ്രയമായ നിർദിഷ്ട പാതയുടെ വികസനത്തിനുവേണ്ടി NH-ല്‍ ഉള്‍പ്പെടുത്തുവാന്‍ അടിയന്തര പരിഗണന ലഭിക്കുവാന്‍ വേണ്ടി നാദാപുരം എം.എൽഎ  ഇ.കെ. വിജയൻ, മാനന്തവാടി എം.എൽ.എ .ഒ.ആര്‍ കേളുവിനെ  കൂടാതെ ബഹുമാനപ്പെട്ട എക്സൈസ് തൊഴിൽവകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണൻ, ബാലുശ്ശേരി എം.എൽ.എ .പുരുഷൻ കടലുണ്ടി, എലത്തൂര്‍  എം.എൽ.എ  .മന്ത്രി  എ.കെ. ശശീന്ദ്രൻ എന്നിവർ നിവേദനത്തിൽ ഒപ്പിട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *