March 29, 2024

വൈഷ്ണവിന്റെ ആത്മഹത്യ: അധ്യാപകനെതിരെ കേസ് എടുത്തു.

0
വൈഷ്ണവിന്റെ ആത്മഹത്യ   :അധ്യാപകനെതിരെ കേസ് എടുത്തു..
മാനന്തവാടി: ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി പി സി വൈഷ്ണവിന്റ് മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചിട്ടുള്ള അധ്യാപകൻ നോബിൾ ജോസിന് എതിരെ  വെള്ളമുണ്ട  പോലിസ് കേസ് എടുത്തു. ഞായറാഴ്‌ച വൈകുന്നേരമാണ് വൈഷ്ണവ് അധ്യാപകൻ നോബിൾ ജോസിന് എതിരെ അത്മഹത്യകുറിപ്പ് തയ്യാറക്കിവെച്ച് കിടപ്പ് മുറിയിൽ തീ കൊളുത്തി അത്മഹത്യ ചെയ്തത്. വൈഷ്ണവ് അത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത് പ്ലസ് വൺ വിദ്യാർത്ഥി വൈഷ്ണവ് എന്ന ഞാൻ സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിലെ കെമിസ്ട്രി അധ്യാപകനയാ നോബിൾ എന്ന വ്യക്തിയുടെ കടുത്ത മാനസികകവും ശാരിരികവുമായ പീഡനങ്ങൾ മൂലം മരണപ്പെടൻ പോകുന്നു. നോബിൾ സാറിനെ നീതിക്ക് വിട്ടുനൽകുക. നിയമ വിധേയമായ ശിക്ഷ വാങ്ങി കൊടുക്കുക.7.12.2018ടു.10.12.18 എന്നും കത്തിൽ എഴുതിയിട്ടുണ്ട്. അധ്യാപകന് എതിരെ കടുത്ത അരോപണങ്ങളാണ് വൈഷ്ണവ് ഉന്നയിച്ചിരിക്കുന്നത്. നോബിൾ എന്ന അധ്യാപകൻ വൈഷ്ണവിനെ പഠിപ്പിച്ചിരുന്നില്ല.എന്നാൽ സ്കുളിലെ വിവിധ പരിശീലന കോഴ്സുകളുടെ ചുമതല നോബിളിന് ഉണ്ടയിരുന്നു. വെള്ളമുണ്ട പോലിസാണ് കേസ് അന്വേഷിക്കുന്നത്. അത്മഹത്യ പ്രേരണ കുറ്റത്തിനാണ് ജ്യാമില്ല പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അധ്യാപകന് എതിരെ നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകൾ സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *