April 19, 2024

നൂറ് കുടുംബങ്ങൾക്ക് കൈത്താങ്ങുമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി

0
Crs
മാനന്തവാടി: 
നൂറ് കുടുംബങ്ങൾക്ക് കൈത്താങ്ങുമായി 
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി.
കഴിഞ്ഞ പ്രളയ കാലത്ത്‌ ദുരിതത്തിൽ അകപ്പെട്ട  നൂറു കുടുംബങ്ങൾക്ക് ജീവിത മാർഗം രൂപപ്പെടുത്തന്നതിന് സഹായ ഹസ്‌തവുമായി മാനന്തവാടി രൂപതയുടെ  സാമൂഹ്യ വികസന പ്രസ്ഥാനമായി  വയനാട് സോഷ്യൽ  സർവീസ് സൊസൈറ്റി.  തൊണ്ടർനാട്, എടവക എന്നീ ഗ്രാമ പഞ്ചായത്തുകളിൽനിന്നും അതാതു പ്രദേശത്തെ ജനപ്രതിനിധികൾ അംഗീകരിച്ച  ഓരോ  കുടുംബത്തിനും കോഴി വളർത്തൽ, ആട് വളർത്തൽ, വാഴ കൃഷി, കപ്പ കൃഷി, കുരുമുളക് വളർത്തൽ, കാപ്പി വളർത്തൽ എന്നിവയ്ക്കായി 22900 രൂപ വിതരണം വിതരണം ചെയ്യും. ഓരോ ഗുണഭോക്താവിന്റെയും  ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കും. കാത്തലിക് റിലീഫ് സർവീസസ് ചെന്നൈയും  ആയി സഹകരിച്ചാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തിക സഹായത്തിന് പുറമെ പരിശീലനങ്ങൾ, പഠനയാത്ര, വിദഗ്ദ്ധരുടെ  കൃഷിയിട സന്ദർശനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ  ഉത്ഘാടനം മാനന്തവാടി രൂപത അദ്യക്ഷൻ  ബിഷപ്പ്  മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. പോൾ കൂട്ടാല അദ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ മുഖ്യ പ്രഭാക്ഷണം നടത്തി. പ്രോഗ്രാം ഓഫീസർ ജോസ്. പി .എ  പദ്ധതി വിശദീകരിച്ചു.  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടർ റെവ. ഫാ. ജിനോജ്‌ പാലത്തടത്തിൽ, കോ ഓർഡിനേറ്റർ ബിജു. കെ. ജെ,  ട്രെയിനിങ് കോ ഓർഡിനേറ്റർ  സുജ മാത്യു  എന്നിവർ  സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *