April 25, 2024

സാമൂഹ്യപ്രതിബദ്ധത വിശ്വാസത്തിന്റെ ഭാഗമാണ് : കെ.ബി നസീമ

0
Img 9742
കൽപ്പറ്റ: പീപ്പിൾസ് ഫൗണ്ടേഷന്റെ  നേതൃത്വത്തിൽ പ്രളയ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൽപ്പറ്റ ടൗൺ ഹാളിൽ  നടന്ന  പ്രഖ്യാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രതിബദ്ധത വിശ്വാസത്തിന്റെ ഭാഗമാണെന്നും അപരന്റെ കണ്ണീരൊപ്പാതെയും പ്രയാസങ്ങൾ കണ്ടറിയാതെയും നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ.കെ.ബി.നസീമ പറഞ്ഞു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ വിശ്വാസിയല്ല എന്ന പ്രവാചക അധ്യാപനത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. അയൽവാസി ഹിന്ദുവോ, മുസ്ലിമോ കൃസ്ത്യാനിയോ ആരാവട്ടെ അവന്റെ പ്രയാസങ്ങൾ ദൂരീകരിക്കാനാണ് മനുഷ്യനോടുള്ള ദൈവ നിർദ്ദേശമെന്നും അവർ കൂട്ടിച്ചേർത്തു. 
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.മുഹമ്മദലി പദ്ധതി പ്രഖ്യാപനം നടത്തി.പ്രളയത്തിൽ ഉപജീവന മാർഗ്ഗം നഷ്ടമായവർക്കുള്ള. സ്വയംതൊഴിൽ പദ്ധതിയുടെ വിതരണ ഉദ്ഘാടനം കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സനിത ജഗദീഷ് പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കൺവീനർ ഇ.വി. അബ്ദുൽ ജലാലിന് നൽകി നിർവ്വഹിച്ചു.
 ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മാലിക് ശഹബാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ് യാ ഖാൻ തലക്കൽ, സി.പി.ഐ ജില്ല ട്രഷറർ ഡോ: അമ്പിച്ചിറയിൽ,വെൽഫെയർപാർട്ടി ജില്ലാ സെക്രട്ടറി കെ.ആർ രമേശൻ, കെ.എൻ.എം ജില്ലാ ചെയർമാൻ ഡോ: ജമാലുദ്ദീൻ ഫാറൂഖി,എം.ഇ.എസ് ജില്ലാ വൈസ് പ്രസിണ്ടന്റ് അഡ്വ: ഖാലിദ് രാജ,പീപ്പിൾസ് ഫൗണ്ടേഷൻസം സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയിൽ ,ഐ.എൻ എൽ ജില്ലാ സെക്രട്ടറി മുഹമ്മദ് പഞ്ചാര, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് റഫീഖ് വെളളമുണ്ട,.ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഒ.വി.ശഫ്ന എന്നിവർ സംസാരിച്ചു. ജില്ലാ സി ക്രട്ടറി സി.കെ.സമീർ സ്വാഗതവും, പുനരധിവാസ പദ്ധതി കൺവീനർ നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് തൊഴിലുപകരണങ്ങളും, വീട് ഭാഗികമായി തകർന്ന കുടുംബങ്ങളുടെ വീട് പുനർനിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളും കൈമാറി. പ്രത്യേക സർവേയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
പ്രളയത്തിൽ പൂർണമായി വീട് തകർന്ന കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പ്രവർത്തനവും പനമരം, മാനന്തവാടി ഭാഗങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പാർപ്പിട ടൗൺഷിപ്പ് പദ്ധതികളും ഉടൻ പൂർത്തീകരിക്കുമെന്നും അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *