April 17, 2026

വെള്ളിയാഴ്ച സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

0
images
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധസൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്ത്  ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 
ശബരിമല വിഷയത്തിലെ എല്ലാ പ്രതിഷേധങ്ങളേയും സര്‍ക്കാര്‍ പരമ പുച്ഛത്തോടെ അവഗണിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞാണ് ഒരു അയ്യപ്പഭക്തന്‍ ആത്മഹുതിക്ക് തയ്യാറായത്. ഇതിന്റെ പ്രതിഷേധമായിട്ടാണ് ബിജെപി ഹര്‍ത്താലെന്നും എം.ടി.രമേശ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *