March 28, 2024

മനുഷ്യഹൃദയങ്ങളെ തിരിച്ചറിയുന്ന ഭദ്രമായ കുടുംബ സംവിധാനം വാർത്തെടുക്കണം : ഉമ്മുകുൽസു ടീച്ചർ

0
Photo Vanita
പിണങ്ങോട് : മാനുഷിക മൂല്യങ്ങൾ അധപതിച്ച് കൊണ്ടിരിക്കുന്ന ഇന്ന്‍ മനുഷ്യഹൃദയങ്ങളെതിരിച്ചറിയുന്ന ഭദ്രമായ കുടുംബ സംവിധാനം വാർത്തെടുക്കണമെന്ന്‍ ജമാഅത്തെ ഇസ്‌ലാമി  കേരള വനിതാ ഘടകംവൈസ് പ്രസിഡന്റ് ഉമ്മുകുൽസു ടീച്ചർ സദസ്യരെ ഉദ്‌ബോധിപ്പിച്ചു. സദാചാരംസ്വാതന്ത്യമാണ് എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ ഘടകം സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ കൽപ്പറ്റ ഏരിയ വനിത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അവർ.
ലിബറൽഓർഗനൈസേഷനുകളുടെയും മറ്റിതര പ്രത്യയ ശാസ്ത്രങ്ങളുടെയും പരിണിത ഫലം ധാർമികതയുടെ വിശുദ്ധി കുത്തൊഴിഞ്ഞ അവസ്ഥയിൽ ഈ കാമ്പയിനിന്റെകാലിക പ്രസക്തിയുടെ അർത്ഥവും ആഴവും സമകാലിക സംഭവങ്ങളുടെവെളിച്ചത്തിൽവിഷയാവതാരിക ഏരിയാ സമിതി അംഗം ഷമീറ അലി വ്യക്തമാക്കി. 
ജമാഅത്തെ ഇസ്‌ലാമി വനിതാ ഘടകംജില്ലാഘടകം പ്രസിഡന്റ് ഒ.വി സഈദ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മദ്യ വിരുദ്ധ സമിതിജില്ല പ്രസിഡന്റ്‌സിസ്റ്റർ ജോവിറ്റ, എം.ജി.എംജില്ലസെക്രട്ടറി റഹ്മത്ത്.ബി, പി.ഡബ്ലിയൂ.ഡി റിട്ടേർഡ് എഞ്ചിനീയർകൗലത്ത്.വി.കെ, ജി.ഐ.ഒ പ്രതിനിധി ഷെർബിന ഫൈസൽ എന്നിവർ ആശംസകൾ നേർന്ന്‍ സാരിച്ചു. 
സമാപന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗം ജലീൽ കണിയാമ്പറ്റ, സദാചാരംമുറുകെപ്പിടിക്കുതിലെ ശാസ്ത്രീയതയുംദൈവികതയുംചൂണ്ടിക്കാട്ടി സംസാരിച്ചു. കാമ്പയിനിന്റെ ഭാഗമായിമുപ്പത് വയസ്സ് കഴിഞ്ഞ വനിതകൾക്കായി സംഘടിപ്പിച്ച കലാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എഞ്ചിനീയർ കൗലത്ത്.വി.കെവിതരണംചെയ്തു.ഏരിയാ കണ്‍വീനർ റംല വെങ്ങളത്ത് സ്വാഗതവുംഏരിയ സെക്രട്ടറി നദീറ.കെ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *