April 27, 2024

കുടുംബശ്രീയുടെ കരുത്തിൽ സ്‌നേഹസദനിൽ ജീവിതം തളിരിടുന്നു

0
Snehasadan 2
കൽപ്പറ്റ സ്‌നേഹസദനിലെ അന്തേവാസികൾക്കായി കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയ വൈദഗ്ദ്ധ്യ പരിശീലനം സമാപിച്ചു. ഭിന്ന ശേഷിക്കാരായ അന്തേവാസികളാണ് സ്‌നേഹസദനിലുള്ളത്. ശാരീരികമായും മാനസികമായും അവശതയനുഭവിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. അയൽക്കൂട്ട വർഷത്തിന്റെ ഭാഗമായി 3 സ്‌പെഷൽ അയൽക്കൂട്ടങ്ങളാണ് സ്‌നേഹസദനിൽ രൂപീകരിച്ചത്. അയൽക്കൂട്ട രൂപീകരണം പോലും അംഗങ്ങൾ വലിയ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് സ്വീകരിച്ചതെ് സ്‌നേഹസദനിലെ മദർസുപ്പീരിയർ സിസ്റ്റർ ബെൻസി പറഞ്ഞു. തുടർാണ് ഇവർക്ക് താൽപര്യമുള്ള മേഖലയിൽ വൈദഗ്ദ്ധ്യപരിശീലനം നൽകുന്നതിന് ജില്ലാ മിഷൻ പദ്ധതി തയ്യാറാക്കിയത്. 
അന്തേവാസികളിൽ പലരും ശാരീരിക അവശതയനുഭവിക്കുവരായതിനാൽ ആയാസ രഹിതമായ മേഖലകളിലാണ് ഇവരുടെ പരിശീലനം ആസൂത്രണം ചെയ്തത്. മുത്തുമാല,വള,മോതിരം, കമ്മൽ, പാദസ്വരം, നൂൽമാല, കൊന്തമാലകൾ തുടങ്ങി വൈവിധ്യമായ ആഭരണങ്ങളുടെ നിർമ്മാണത്തിൽ പുത്തൂർവയൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. അപാരമികവാണ് പരിശീലന സമയത്ത് ഇവർ പ്രകടിപ്പിച്ചത്. ഡിസൈനിംഗിലും നിർമ്മാണത്തിലും നല്ല വേഗതയും കൃത്യതയും കൈവരിക്കാൻ ഇവർക്ക് കഴിഞ്ഞു. ഭംഗിയുടെ കാര്യത്തിലും നൂറിൽ നൂറ് മാർക്കാണ് അധ്യാപകർ ഇവർക്ക് നൽകുത്. പുതുവർഷം ജീവിതത്തിൽ പൊൻശോഭ വിടർത്തുമെന്ന പ്രതീക്ഷയിലാണ് സൈനബയും സാനിയും ഷിനിയുമെല്ലാം.
ഭിന്നശേഷി അയൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജില്ലാ മിഷൻ മുന്തിയ പരിഗണനയാണ് നൽകരുതെന്ന്‍ കോ-ഓർഡിനേറ്റർ പി.സാജിത പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട ഇത്തരമാളുകളുടെ വ്യക്തിത്വ വികസനം കൂടിയാണ് വൈദഗ്ദ്ധ്യ പരിശീലനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ വർഷം മാത്രം 80 ഭിന്നശേഷി അയൽക്കൂട്ടങ്ങളാണ് ജില്ലയിൽ രൂപീകരിച്ചത്. 503 പേർ ഇതിൽ അംഗങ്ങളാണ്. ഇവർക്ക് ജീവനോപാധി ഉറപ്പ് വരുത്തുന്നതിനായി സംരംഭങ്ങൾ, കൃഷി, തൊഴിൽ എന്നിവയിൽ പ്രത്യേക പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ മിഷൻ നടത്തുന്ന മേളകളിലും വിപണന കേന്ദ്രങ്ങളിലും ഇവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് പ്രത്യേക വിപണന സൗകര്യമൊരുക്കും. 
സ്‌നേഹസദനിൽ നടന്ന ചടങ്ങിൽ പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ അന്തേവാസികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. സാജിത, അസി.കോ-ഓർഡിനേറ്റർ കെ.പി.ജയചന്ദ്രൻ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ഷീന.എസ്, ജയേഷ്.വി, നിഷ.എസ്,  സ്റ്റേറ്റ് ബാങ്ക് പരിശീലന കേന്ദ്രം ഡയറക്ടർ പി.എൻ.മുകുന്ദൻ, ആൽബിൻ ജോ, സിസ്റ്റർ മേഴ്‌സി, സിസ്റ്റർ ദിവ്യ, സിസ്റ്റർ ബെറ്റി തൂടങ്ങിയവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *