April 20, 2024

സാമൂഹ്യ സുരക്ഷ പെൻഷൻ അട്ടിമറിക്കുന്നതിനെതിരെ വയോജനങ്ങൾ അനശ്ചിതകാല സമരത്തിലേക്ക്.

0
Img 20181217 120509
വയോജനങ്ങൾ അനശ്ചിതകാല സമരത്തിലേക്ക്
കൽപ്പറ്റ: പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു സാമൂഹ്യ സുരക്ഷ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വയോജനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക്. സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് മുന്നോടിയായി  വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 4 വരെ കലക്ട്രേറ്റിനു മുന്നിൽ ഉപവാസം സമരം സഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . പെൻഷനപേക്ഷിച്ചവർക്ക് അംഗീകരിച്ച തിയ്യതി മുതലേ പെൻഷൻ കൊടുക്കുകയുള്ളു എന്നത് തിരുത്തി അപേക്ഷിച്ച തിയ്യതി മുതൽ പെൻഷൻ കൊടുക്കുക, വയോജന ഗ്രാമസഭകൾ, ഗ്രാമസഭകൾക്ക് മുമ്പായി വിളിച്ച് കൂട്ടുക, വയോജന ജില്ല സംസ്ഥാന കമ്മിറ്റികളിൽ അംഗീകൃത വയോകെ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തുക, വയോജനങ്ങൾക്കുള്ള പദ്ധതി വിഹിതം ഉപകാര പ്രതമായി അംഗീകൃത വയോജന സംഘടനകളുമയി ആലോചിച്ച് നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷ പെൻഷൻ 3000/- രൂപയായി ഉയർത്തുകയും അതാത് മാസം നൽകാൻ നടപടി സ്വീകരിക്കുകയും ചെയ്യുക, പ്രളയദുരതത്തിൽപെട്ട് വിളകൾ നഷ്ട്ടപെട്ടവർക്കും വീട്, വീട്ടുപകരണങ്ങളും ഉപയോഗയോഗ്യമല്ലാതായവർക്കും നഷ്ടപരിഹാരം നൽകുക, വയനാട്ടിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങളാണ് ഉപവാസ സമരം ലക്ഷ്യമിടുന്നതെന്ന് പത്രസമ്മേളനത്തിൽ സെക്രട്ടറി പി.കൃഷ്ണൻ, പ്രസിഡന്റ് കെ.വി മാത്യ, സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി വാസുദേവൻ നായർ, ജില്ലാ വൈസ് പ്രസിഡണ്ട് മൂസ ഗൂഡലായി എന്നിവർ പറഞ്ഞു. ഉപവാസ സമരം സംസ്ഥാന ട്രഷറർ കെ.റ്റി രതീശൻ ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *