April 23, 2024

വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

0
മാനന്തവാടി ബ്‌ളോക്ക് പരിധിയിലെ മാനന്തവാടി,തവിഞ്ഞാല്‍,തിരുനെല്ലി,തൊണ്ടര്‍നാട്,വെള്ളമുണ്ട,എടവക കൃഷിഭവനുകളുടെ കീഴില്‍ വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് 10 ദിവസത്തിനുള്ളില്‍ അതാത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. സംസഥാന ഹോര്‍ട്ടിക്കള്‍ച്ചറല്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി പപ്പായ കൃഷി, ഹൈബ്രീഡ് -സങ്കരയിനം വിത്തുപയോഗിച്ചുള്ള പച്ചക്കറി കൃഷി, പൂകൃഷി,കുരുമുള്ക് കൃഷിവ്യാപനം- പുതുകൃഷി, മഞ്ഞള്‍ കൃഷിവ്യാപനം- പുതുകൃഷി , ജലസേചനത്തിനായി സാമൂഹ്യ കുളം നിര്‍മ്മാണപദ്ധതി, ജലസേചനത്തിനായി വ്യക്തിഗത കുളം നിര്‍മ്മാണപദ്ധതി, പോളിഹൗസ് നിര്‍മ്മാണം, തണല്‍ വല ഉപയോഗിച്ചു ട്യൂബുലാര്‍ നിര്‍മ്മിതി/ മഴമറ / നഴ്‌സറിക്കായി ട്യൂബുലാര്‍ നിര്‍മ്മിതി, നിലവിലുള്ള പോളിഹൗസില്‍ നടീല്‍ വസ്തു ഉല്‍പാദനം, മള്‍ച്ചിംഗ് ഷീറ്റ് – പ്‌ളാസ്റ്റിക്ക് പുതയിടീല്‍, ഗാര്‍ഡന്‍ ടില്ലര്‍, പവര്‍ടില്ലര്‍,  പവറുപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ഐ.എസ്.ഐ മാര്‍ക്കുള്ള കാര്‍ഷിക ഉപകരണങ്ങള്‍, പഴ സംസ്‌ക്കരണ യൂണിറ്റ്, മൊബൈല്‍ വെന്റ് കാര്‍ട്ട്, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്.  കേന്ദ്രാവിഷ്‌കൃത സ്മാം പദ്ധതി പ്രകാരം ട്രാക്ടര്‍, പവര്‍ടില്ലര്‍, സ്വയം പ്രവര്‍ത്തിക്കാവുന്നതും പവറുപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്നതുമായ ഐ.എസ്.ഐ മാര്‍ക്കുള്ള കാര്‍ഷിക ഉപകരണങ്ങള്‍ – വീഡ് കട്ടര്‍ / ട്രീ പ്രൂണര്‍/പഴം വിളവെടുക്കുന്ന ഉപകരണം. ആത്മ പദ്ധതി പ്രകാരം  കൃഷി- കൃഷി അനുബന്ധ മേഖലയില്‍ മാതൃകാ തോട്ടങ്ങള്‍/ യൂണിറ്റുകള്‍, മികച്ച കാര്‍ഷിക സംരംഭകര്‍ക്കുള്ള ആത്മാ അവാര്‍ഡ്,പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം തരിശു ഭൂമിയില്‍,ഫാമിലി ഡ്രിപ് ഇറിഗേഷന്‍, എന്‍.എം.എസ്.എ പദ്ധതി സൗജന്യ നിരക്കില്‍ കുമ്മായം. വയനാട് പാക്കേജില്‍ കൂണ്‍ കൃഷി വികസന പദ്ധതി,പി.എം.കെ.എസ്.വൈ പദ്ധതിയില്‍ കുളം നിര്‍മ്മാണം , കുഴല്‍ കിണര്‍, ഐ.എസ്.ഐ മാര്‍ക്കുള്ള ജലസേചന പമ്പ് സെറ്റ്, സോളാര്‍ / കാറ്റാടി യന്ത്രം ഉപയോഗിച്ചുള്ള ജലസേചന പമ്പ് സെറ്റ്  എന്നിവക്ക് കര്‍ഷകര്‍ക്ക്  അപേക്ഷിക്കാം. സബ്‌സിഡി വിവരങ്ങള്‍ കൃഷി ഓഫീസില്‍ നിന്നും ലഭിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *