April 25, 2024

പി.കെ.കാളൻ സ്മാരക എൻഡോവ്മെന്റ് വിതരണവും പ്രഭാഷണവും 22 ന്

0
മാനന്തവാടി: തണൽ എഡ്യുക്കേഷൻ ഫൗണ്ടേഷന്റെ നാലാമത് പി.കെ.കാളൻ സ്മാരക എൻഡോവ്മെന്റ് വിതരണവും പ്രഭാഷണവും ഡിസംബർ 22 ന് മാനന്തവാടി ഗാന്ധിപാക്കിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിഗ്രി പഠനം പൂർത്തിയാക്കി ബിരുദാന്തര ബിരുദ പഠനം നടത്തുന്ന അർഹരായ രണ്ട് വിദ്യാർത്ഥികൾക്ക് അവരുടെ പഠന കാലാവധി പൂർത്തിയാകുന്നതുവരെയാണ് പി.കെ കാളൻ സ്മാരക പ്രതിമാസ എൻഡോവ്മെന്റ് തണൽ എഡ്യുക്കേഷൻ ഫൗണ്ടേഷൻ നൽകിവരുന്നത്. തലശ്ശേരി പാലയാട് യൂണിവേഴ്‌സിറ്റി ക്യാംപസിൽ ഒന്നാം വർഷ അപ്ലൈഡ് എക്കണോമിക്സ് വിദ്യാർത്ഥിനി അഞ്ചു എ.വി, മാനന്തവാടി ഗവണ്മെന്റ് കോളേജിൽ ഒന്നാം വർഷ എം.കോം വിദ്യാർത്ഥിനി ആതിര. എം.ജി എന്നിവരാണ് ഇത്തവണത്തെ എൻഡോവ്മെന്റിനു അർഹരായിരിക്കുന്നത്. മാനന്തവാടി ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിനി എബിനെ റോയിക്ക് പ്രസീത സത്യൻ പ്രതിമാസ വ്യക്തിഗത എൻഡോവ്മെന്റും നൽകുന്നുണ്ട്. ബഹുമാനപ്പെട്ട മാനന്തവാടി എം.എൽ.എ  ഒ..ആർ.കേളു എന്ഡോമെന്റുകൾ വിതരണം ചെയ്യും. അതോടൊപ്പം നാലാമത് പി.കെ കാളൻ സ്മാരക എൻഡോവ്മെന്റ് പ്രഭാഷണം ഇന്ത്യൻ ഭരണഘടനയും  ജനാധിപത്യ മൂല്യങ്ങളും എന്ന വിഷയത്തിൽ പ്രശസ്ത മാധ്യമ പ്രവർത്തകനും നിലവിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്ററുമായ  അഭിലാഷ് മോഹൻ നിർവഹിക്കും. രണ്ടാമത് പി.കെ കാളൻ സ്മാരക സമഗ്ര സംഭാവന പുരസ്കാരം മാനന്തവാടി ബി.പി.ഒയും ദീർഘകാലം തേറ്റമല ഗവണ്മെന്റ് ഹൈസ്‌കൂൾ അധ്യാപകനും ആയിരുന്ന  സത്യൻ മാസ്റ്റർക്ക് സമർപ്പിക്കും. സംസ്ഥാന പട്ടികവർഗ്ഗ വകുപ്പിന്റെ മാധ്യമ അവാർഡ് നേടിയ സരിത ചന്ദ്രൻ, കെ ദേവകി എന്നിവരെ ചടങ്ങിൽ വച്ച് ആദരിക്കും. ചടങ്ങിൽ  നഗരസഭ അധ്യക്ഷൻ  വി.ആർ.പ്രവീജ് അധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ അബ്ദുൽ റഷീദ് കെ, അനൂപ് കുമാർ കെ, രാജേഷ് മഠത്തിൽ, സജയൻ കെ.എസ്, അഡ്വക്കറ്റ് നിഖിൽ ബേബി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *