April 19, 2024

കിഡ്സ് ഫുട്ബോൾ മേള ഡിസംബർ 29, 30 തീയ്യതികളിൽ വള്ളിയൂർക്കാവിൽ

0
സെന്റ് കാതറിൻസ് ഫുട്ബോൾ അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള കിഡ്സ് ഫുട്ബോൾ മേള ഡിസംബർ 29, 30 തീയ്യതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വള്ളിയൂർക്കാവ് മൈതാനത്ത് വെച്ചായിരിക്കും മേള നടക്കുകയെന്നും സംഘാടകർ
13 വയസിനും 11 വയസിനും താഴെയുള്ള കുട്ടികൾക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.വടക്കെ വയനാട്ടിൽ തന്നെ ഗ്രാസ്സ് റൂട്ട് ലെവലിൽ ആദ്യത്തെ കിഡ്സ് ഫുട്ബോൾ മേളയായിരിക്കും ഇത്. മേളയുടെ സമാപനം നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് നിർവ്വഹിക്കുമെന്നും സംസ്ഥാന ഫുട്ബോൾ താരങ്ങൾ സമാപന യോഗത്തിൽ പങ്കെടുക്കുമെന്നും സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ടൂർണ്ണമെന്റ് ചെയർമാൻ പി.മുരളീദാസ് ,സാബു ജോസഫ്, ശരത്ത് ലാൽ, ടൈറ്റസ് കെ ജേക്കബ്, സജിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *