April 19, 2024

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി അഡ്നോക്സ്: കൽപ്പറ്റ ഷോറൂം ഉദ്ഘാടനം 21-ന്

0
Img 20181219 120735


കല്‍പ്പറ്റ: പ്രളയ ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി അഡ്നോക്സ് തയ്യില്‍ മെഷീന്‍ വിതരണം ചെയ്യും. കല്‍പ്പറ്റയിലാരംഭിക്കുന്ന അഡ്നോക്സിന്‍റെ  ഇരുപത്തി ആറാമത് മെന്‍സ് ഷോറൂമിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട 26 കുടുംബങ്ങള്‍ക്കാണ് ഡിസമ്പര്‍ 21ന് തയ്യില്‍ മെഷീന്‍ വിതരണം ചെയ്യുക. സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മറ്റ് വിശിഷ്ട വ്യക്തികളും സംബന്ധിക്കും. മികച്ച വസ്ത്രങ്ങള്‍ മിതമായ നിരക്കില്‍ അവതരിപ്പിച്ച് 15 മാസങ്ങള്‍ കൊണ്ട് 26 ഷോറൂമുകളാണ് സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുള്ളത്. സ്വന്തം കമ്പനിയില്‍ നിര്‍മ്മിക്കുന്നത് കൊണ്ട് തന്നെ മികച്ച ഗുണനിലവാരം ഉറപ്പ് വരുത്താനും മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനും സാധിക്കും. വരും മാസങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ കേരളത്തിലെ വിവിധ പട്ടണങ്ങളില്‍ ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഡിസമ്പര്‍ 21 വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. നാട് ഇന്നേവരെ കാണാത്ത രീതിയില്‍ പ്രളയം ബാധിച്ച് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങായിട്ടാണ് തയ്യില്‍ മെഷീന്‍ വിതരണം നടത്തുന്നത്. ചെയര്‍മാന്‍ കെ മുഹമ്മദ് അഷ്റഫ്, മാനേജിങ് ഡയരക്ടര്‍ സി നൗഫല്‍, പി എ അസ്‌ലം, സി നാസര്‍, ഷമീം പാറക്കണ്ടി, അബ്ദുള്ള, സഫര്‍, ഹാഷിര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *