April 19, 2024

മാസാന്ത സ്വലാത്ത് വാർഷികവും അനുസ്മരണ സമ്മേളനവും

0
മാസാന്ത സ്വലാത്ത് വാർഷികവും അനുസ്മരണ സമ്മേളനവും 
കണിയാമ്പറ്റ : മാസാന്ത   സ്വലാത്ത് വാർഷികവും കോളേജ് സ്ഥാപകനും, വയനാട്ടിലെ ഒട്ടുമിക്ക പള്ളി,മദ്റസകളുടെ കാര്യവാഹകനുമായ മർഹൂം  ആനമങ്ങാട് അബൂബക്കർ മുസ്ലിയാരുടെയും, സമസ്തയുടെ കാര്യദർശികളായ കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ അടക്കമുള്ള മഹാന്മാരുടെ അനുസ്മരണ സമ്മേളനവും, പൂർവ്വ വിദ്യർത്ഥി സംഗമവും ഡിസംബർ 22 ശനിയാഴ്ച വൈകിട്ട് അസർ നിസ്‌കാരാനന്തരം മില്ലുമുക്ക് ജവാഹിറുൽ ഉലൂം അറബിക് കോളേജ് അങ്കണത്തിൽ സംഘടിപ്പിക്കും .സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി പരിപാടി ഉദ്ഘാടനം ചെയ്യും.   ശറഫുദ്ധീൻ ദാരിമി ആനമങ്ങാട് മുഖ്യ പ്രഭാഷണം നിർവഹിക്കും.സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാർ ,പി.കെ.എസ് തങ്ങൾ മണ്ണാർക്കാട് തുടങ്ങിയ നിരവധി പണ്ഡിത സാദാത്തീങ്ങൾ പങ്കെടുക്കും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *