April 20, 2024

വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് കാലിടറുന്നു; അഡ്വ.നോബിള്‍ മാത്യു

0
വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക്
കാലിടറുന്നു;  അഡ്വ.നോബിള്‍ മാത്യു

കല്‍പ്പറ്റ:ശബരിമലശാസ്താവിനെതിരെയുംഈശ്വരവിശ്വാസത്തിനെതിരെയുംനിന്നപ്പോള്‍ ഉണ്ടായ ചോര്‍ച്ച  പരിഹരിക്കാന്‍ അഭിനവ നവോദ്ധാനത്തിന്റെപേരില്‍ വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്
കാലിടറുന്നതായി ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.നോബിള്‍ മാത്യു  കല്പ്പറ്റയില് പത്രസമ്മേളനത്തില്‍ പറഞ്ഞു.സ്വപ്‌നം  കണ്ട വനിതാമതില്‍ വനിതാ ചങ്ങലപോലുമാവില്ല.കണ്ണികള്‍ കൂട്ടിയിണക്കാന്‍ കമ്മ്യൂണിസ്റ്റ് നിരീശ്വരവാദികള്‍ ബുദ്ധിമുട്ടും.കോളേജുകളിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്‌പൊട്ടുന്ന ചങ്ങലയുടെ കണികളാക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാന്‍പിന്‍തിരിയണം. കേരളത്തിലെ ഭൂരിപക്ഷംസ്തീകളും, കുട്ടികളും അമ്മമാരും 26 ന് നടക്കുന്ന അയ്യപ്പ ജ്യാതിയില്‍ സ്വയമേവ പങ്കാളികളാകും.അയ്യപ്പഭക്തിക്ക് വണ്ടി സ്വയം ബലിയാടായ ഭക്തനെ ബി.ജെ.പിമുന്നേറ്റത്തെ  തമസ്‌കരിക്കാന്‍ മാനസിക രോഗിയാക്കിയവര്‍ക്ക് കാലം മാപ്പ്‌കൊടുക്കില്ലന്നും അദ്ദേഹം പറഞ്ഞു. മരണമൊഴിക്ക് പ്രസക്തിയുള്ളത് ആത്മഹത്യയിലല്ല, കൊലപാതകത്തിലാണ് എന്ന അടിസ്ഥാന തത്വം മറന്നവര്‍ (പചരിപ്പിച്ചത് തന്നെ വ്യാജ മരണമൊഴിയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജനവാസകേന്ദ്രങ്ങളടക്കം 13000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് പരിസ്ഥിതി ലോല പ്രദേശമായിമുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നത്.1996 ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് കേരളത്തില്‍ വയനാട്ടിലടക്കം നിരവധി പ്രദേങ്ങള്‍ ഇ.എഫ്.എല്‍ ആയി (പ്രഖ്യാപിച്ച് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍വന്ന പുതിയ ഉത്തരവില്‍ കേരളത്തില്‍ ഇതിനോടകം തന്നെ 3100ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കി. ഇപ്പോള്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ 9000 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. 1900 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കി 8000 ചതുരശ്ര കിലോമീറ്റര്‍ല്‍ ഒതുക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്നു.ശബരിമല വിഷയത്തില്‍ ഞെക്കിക്കൊല്ലുക അല്ലെങ്കില്‍ നക്കിക്കൊല്ലുക എന്ന നയമാണ് പിണറായിക്കെന്നുംഅദ്ദേഹം പറഞ്ഞു.പത്രസമ്മേളനത്തില്‍ ബി.ജെ.പി. ജില്ല ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.സെബാസ്റ്റ്യന്‍, ട്രഷറര്‍ ഷിബു ആന്റണി ജില്ല പ്രസിഡന്റ് അഡ്വ.മാത്തുകുട്ടി,ബാദുഷ തങ്ങള്‍, പി.ടി. അലിഹാജി, റെജി പുത്തയത്ത് എന്നിവര്‍ സംബന്ധിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *