April 17, 2026

നെബുവിന്റെ കൊലപാതകം പ്രതി രാജുവിനെ അറസ്റ്റ് ചെയ്തു: ജനപ്രിയനായിരുന്നെങ്കിലും വഴിവിട്ട ജീവിതം കൊലയിലവസാനിച്ചു.

0
IMG-20181221-WA0065-1
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട്ടിലെ കൽപ്പറ്റ   മണിയങ്കോട് വിസ്പര്‍ വുഡ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാരന്‍ ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ നെബു വിന്‍സെന്റിന്റെ കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി ഹൗസിംഗ് കോളനി ജയ നിവാസ് രാജു(60)വിനെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. രാജുവിന്റെ കൂടെയുണ്ടായിരുന്ന ബത്തേരി  കൊളഗപ്പാറ ആവയല്‍ സ്വദേശി അനിലിനെതിരെയും കേസെടുത്തു. ഇയാൾ  സംഭവം നടക്കുന്നതിനിടെ പരിക്കേറ്റ് കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ  കിത്സയിലാണുള്ളത്. നെബുവിന്റെ വഴിവിട്ട ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നെബുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാത്രിയാണ്  നെബു (52) ക്രൂരമായി കൊലചെയ്യപ്പെടുന്നത്. വയനാട് ടൂറിസം അസോസിയേഷൻ സെക്രട്ടറി കൂടിയായ നെബു മികച്ച ടൂറിസം സംരംഭകനും ഒട്ടേറെ മിത്രങ്ങളും ബന്ധങ്ങളും ഉള്ള പൊതു സമ്മതനായിരുന്നു. എന്നാൽ സ്വകാര്യ ജീവിതം അത്ര ശരിയല്ലന്നാണ് ചിലർ പറയുന്നത്. ഇതായിരിക്കാം കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *