April 24, 2024

വനിതാ മതിൽ; സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിൽ നിന്നും സർക്കാർ പിൻമാറണം: സെറ്റോ

0
Img 20181221 Wa0074
കൽപ്പറ്റ: സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്ന വനിതാ മതിൽ പരിപാടിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും പ്രളയ ദുരിതത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യരുതെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും കേരള എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ പറഞ്ഞു. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, മതേതര ജനാധിപത്യം സംരക്ഷിക്കുക, പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിക്കുക, വർഗ്ഗീയ ഫാസിസ്റ്റ് അക്രമങ്ങൾ ചെറുക്കുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാതിരിക്കുക, സ്ഥലം മാറ്റ ചട്ടങ്ങൾ സ്റ്റാറ്റ്യൂട്ടറിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെറ്റോയുടെ നേതൃത്വത്തിൽ ജനുവരി 8, 9 തിയതികളിൽ നടക്കുന്ന പണിമുടക്കിന് മുന്നോടിയായി പണിമുടക്ക് നോട്ടീസ് നൽകുന്നതിന്റെ ഭാഗമായി സെറ്റോ വയനാട് ജില്ലാ കമ്മറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ വി.സി സത്യൻ അദ്ധ്യക്ഷത വഹിച്ചു ടോമി ജോസഫ്, പി. എസ് ഗിരീഷ്കുമാർ, മോബിഷ് പി തോമസ്, കെ ശശികുമാർ, കെ ടി ഷാജി, എം.വി രാജൻ, ടി.അജിത്ത്കുമാർ, സി.ജി ഷിബു, ഒ എം ജയേന്ദ്രകുമാർ, പി സഫാൻ, എം വി ബിനു,  എബ്രഹാം കെ മാത്യു സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news